Monday, October 5, 2009

അഭിമുഖം- വീരേന്ദര്‍ സെവാഗ്‌


വീരേന്ദര്‍ സെവാഗിനെ, ആദ്യമായി കാണുന്നത്‌ പത്ത്‌ വര്‍ഷം മുമ്പാണ്‌. അന്ന്‌ വീരു ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടേയുള്ളൂ. ഡല്‍ഹിയിലെ നജഫ്‌ഗഢിലെ വീട്ടില്‍ ഫീച്ചര്‍ ചെയ്യാന്‍ പോയതായിരുന്നു അന്ന്‌. ചോദ്യങ്ങള്‍ക്ക്‌ മടിച്ച്‌ മടിച്ച്‌ ഭോജ്‌പൂരി ഹിന്ദിയില്‍ മറുപടി നല്‍കിയിരുന്ന വീരു ഇന്ന്‌ പക്ഷെ, ഏറെ മാറിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‌ ശേഷം ഉദയം കൊണ്ട ലജന്റ്‌ എന്നൊരു വിശേഷണത്തിലേക്ക്‌ വീരു വളര്‍ന്നു കഴിഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ രണ്ട്‌ ട്രിപ്പിള്‍ സെഞ്ച്വറി വീരു സ്‌കോര്‍ ചെയ്‌തു. വീരുവിന്‌ മുമ്പ്‌ രണ്ട്‌ ടെസ്റ്റ്‌ ട്രിപ്പിള്‍ സ്‌കോര്‍ ചെയ്‌തവര്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്‌മാനും ബ്രയാന്‍ ലാറയും മാത്രം. ഇനിയും ാെരു ട്രിപ്പിള്‍ സെഞ്ച്വറി വീരുവിന്റെ ബാറ്റില്‍ നിന്ന്‌ എപ്പോള്‍ വേണമെങ്കിലും പിറക്കാമെന്ന പ്രതീക്ഷ നമ്മളില്‍ ജനിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട്‌ ട്രിപ്പിളുകള്‍ക്ക്‌ പുറമെ മൂന്ന്‌ ഡബ്‌ള്‍ സെഞ്ച്വറികള്‍, 69 ടെസ്റ്റുകളില്‍ നിന്ന്‌ 15 സെഞ്ച്വറിയും 18 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5757 റണ്‍സ്‌. 205 ഏകദിനങ്ങളില്‍ നിന്ന്‌ 11 സെഞ്ച്വറിയും 35 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 6592 റണ്‍സ്‌. 30കാരനായ സെവാഗിന്‌ മുന്നില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ സെഞ്ച്വറികളോ റണ്‍സോ അല്ല സത്യത്തില്‍ വീരുവിനെ വേറിട്ടു നിര്‍ത്തുന്നത്‌. ഈ റണ്ണുകള്‍ അടിച്ചെടുത്ത ശൈലിയാണ്‌. ടെസ്‌റ്റില്‍ 78.72 ഉം ഏകദിനത്തില്‍ 101.85ഉം ആണ്‌ വീരുവിന്റെ സ്‌ട്രൈക്ക്‌ റേറ്റ്‌. ഇങ്ങനെ ഉയര്‍ന്ന സ്‌ട്രൈക്ക്‌ റേറ്റ്‌ നിലനിര്‍ത്തികൊണ്ട്‌ ബാറ്റ്‌ ചെയ്യുന്ന ഒരു ഹാര്‍ഡ്‌ ഹിറ്റര്‍ ഒരു ദശകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്നുവെന്നതും ട്രിപ്പിളുകളും ഡബ്‌ളും ഉള്‍പ്പെടെയുള്ള മാരത്തോണ്‍ ഇന്നിങ്‌സുകള്‍ കളിക്കുന്നുവെന്നതും ഏറെക്കുറെ അവിശ്വസനീയമാണ്‌. ഇങ്ങനെയുള്ള ഒരുപാട്‌ അവിശ്വസനീയതകളും ആശ്ചര്യങ്ങളുമാണ്‌ ഈ അഭിമുഖത്തിലുടനീളം ചോദ്യങ്ങള്‍ ആയി ഉന്നയിച്ചത്‌. പക്ഷെ തന്റെ ബാറ്റിങ്ങില്‍ അങ്ങനെ അതിശയിപ്പിക്കതക്കതായി ഒന്നുമില്ലെന്നും ബാറ്റിങ്ങിനോടും ജീവിതത്തോടുമുള്ള തന്റെ സമീപനവും ഉള്‍ക്കാഴ്‌ചളും തികച്ചും ലളിതമാണെന്നും തനിക്കു മാത്രം സാധ്യമായ ലാഘവത്തോടെ വീരു സമര്‍ത്ഥിക്കുന്നു . അഭിമുഖത്തിലേക്ക്‌...ബാറ്റിങ്‌ എന്നാല്‍ക്രിക്കറ്റില്‍ നിര്‍വചിക്കപ്പെട്ട ഷോട്ടുകളെ സ്വന്തമായൊരു ശൈലിയില്‍ കളിക്കുക വഴി ബാറ്റിങ്ങിനെ പുനര്‍നിര്‍വചിക്കുകയായിരുന്നു വീരു. താങ്കള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കാലത്ത്‌ ` ബാറ്റ്‌ ചെയ്യുമ്പോള്‍ വീരുവിന്റെ കാലുകള്‍ ചലിക്കുന്നില്ല, ഇങ്ങനെയല്ല ആ ഷോട്ട്‌ കളിക്കേണ്ടത്‌ ` എന്നെല്ലാം കമന്റേറ്റര്‍മാര്‍ താങ്കളുടെ ബാറ്റിങ്‌ ടെക്‌നിക്കുകളെ കുറിച്ച്‌ പരാതിപ്പെടുന്നത്‌ കേള്‍ക്കാമായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും വര്‍ഷങ്ങള്‍ അതിജീവിച്ചു. ഇത്രയധികം റണ്‍സും സെഞ്ച്വറിയും സ്‌കോര്‍ ചെയ്‌തു. എന്തു തോന്നുന്നു ?= നിങ്ങല്‍ പറയുന്ന ടെക്‌നിക്കുകളിലും മറ്റും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ മനക്കരുത്തുള്ളവനാണെങ്കില്‍, സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവനാണെങ്കില്‍, നിങ്ങള്‍ക്ക്‌ പ്രതിഭയുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കാനാവും. ഞാന്‍ ആഭ്യന്തരക്രിക്കറ്റില്‍ തുടക്കത്തിലേ മികച്ച പ്രകടനം നടത്തികൊണ്ടിരുന്നു. പക്ഷെ ഈയൊരു കളി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ പറിച്ചു നടുകയെന്നത്‌ വളരെ ദുഷ്‌ക്കരമായിരുന്നു. 99 ഏപ്രിലില്‍ പാകിസ്‌താനെതിരെ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഞാന്‍ ടീമില്‍ നിന്ന്‌ പുറത്തായി. ആ സമയത്ത്‌ ടീമില്‍ തിരിച്ചെത്താന്‍ അതികഠിനമായി അധ്വാനിച്ചു. ബാറ്റിങ്‌ ഓഡറില്‍ മുന്നോട്ട്‌ കയറി ബാറ്റ്‌ചെയ്യാന്‍ പഠിച്ചു. ദീര്‍ഘനേരം ബൗളിങ്‌ മെഷിനില്‍ നിന്ന്‌ തിളങ്ങുന്ന പുതിയ പന്ത്‌ അതിവേഗത്തില്‍ കളിച്ചുശീലിച്ചു. പന്തിന്റെ സ്വിങ്ങിനെതിരെ കളിക്കാനും പ്രത്യേകം പരിശീലനം ഉണ്ടായിരുന്നു. അതിന്‌ ശേഷം ഓസ്‌ട്രേലിയക്കെതിരെ കളിച്ച മാച്ചില്‍ ഞാന്‍ ഒരു ഫിഫ്‌റ്റി സ്‌കോര്‍ ചെയ്‌തു. മൂന്നു വിക്കറ്റും കിട്ടി. ആ മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ ഠാനായിരുന്നു. അത്‌ എനിക്ക്‌ കിട്ടിയ ആത്മവിശ്വാസം ഏറെ വലുതാണ്‌. പിനിനീട്‌ അതില്‍ പിടിച്ചുകയറി. എല്ലാവരും പറഞ്ഞ കാര്യമാണ്‌, ക്രിക്കറ്റില്‍ ആയാലും ജീവിതത്തിലായാലും വിജയത്തിലേക്ക്‌ കുറുക്കു വഴികളില്ല. കഠിനാധ്വാനം വേണം. എല്ലാ മാച്ചിലും ഇത്ര അഗ്രസ്സീവായ കളിക്കുമ്പോള്‍ ഭയം തോന്നില്ലേ, ഇങ്ങനെ അടിച്ചു തകര്‍ക്കുമ്പോള്‍ വീരുവിനെ പുറത്താക്കാന്‍ ബൗളര്‍ക്ക്‌ കൂടുതല്‍ അവസരം കിട്ടില്ലേ ?= ഈ ആക്രമണോല്‍സുകത എന്റെ കരുത്താണ്‌. എന്റെ കരുത്തില്‍ ഊന്നി ഒരു ബൗളര്‍ എന്നെ പുറത്താക്കുന്നുവെങ്കില്‍ അതായുളുടെ മിടുക്ക്‌. അത്തരം ബൗളര്‍മാരോട്‌ ഒന്നേ പറയാനുള്ളൂ ` ഗുഡ്‌ ലക്ക്‌ ` എന്റെ ഇഷ്ട ഷോട്ടുകള്‍ കളിച്ച്‌ ഒട്ടേറെ റണ്‍സ്‌ ഞാന്‍ നേടി. ഏതെങ്കിലും ഒരു ബൗളര്‍ ഏതെങ്കിലും മാച്ചില്‍ എന്റെ പ്രിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താക്കുന്നുെവെങ്കില്‍ അത്‌ സ്വാഭാവികമാണ്‌. അങ്ങനെ പേടിക്കാനൊന്നുമില്ല. സ്വന്തം ബാറ്റിങ്‌ വിലയിരുത്തി നോക്കിയിട്ടുണ്ടോ, എന്താണ്‌ വലിയ കരുത്ത്‌ ?= എന്റെ ഗെയിം എനിക്ക്‌ നന്നായി അറിയാം. ഞാന്‍ ടെക്‌നിക്ക്‌ മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ല. മറിച്ച്‌ എന്റെ മാനസികാവസ്ഥ, മനോഭാവം മെച്ചപ്പെടുത്താനേ ശ്രമിക്കാറുള്ളൂ. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റ്‌സ്‌മാന്റെ മനോഭാവത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌ . കഴിഞ്ഞ എട്ടു-പത്തു വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നു. എന്റെ കരുത്തും ദൗര്‍ബല്യങ്ങളും ഏറ്റവും വ്യക്തമായി അറിയുന്ന വ്യക്തി ഞാന്‍ തന്നെയാണ്‌. എന്റെ തിയറി വളരെ ലളിതമാണ്‌. ലെല വേല യമഹഹ മിറ ുഹമ്യ വേല യമഹഹ.( പന്ത്‌ നിരീക്ഷിക്കുക, കളിക്കുക). അടിക്കേണ്ട പന്താണെന്ന്‌ കണ്ടാല്‍ പിന്നെ അതേ കുറിച്ച്‌ കൂടുതല്‍ ആലോചിക്കാറില്ല. ഞാന്‍ അടിച്ചിരിക്കും. ുീശെശേ്‌ലില ൈമിറ മഴൃലശൈ്‌ലില ൈ( ക്രിയാത്‌മകതയും ആക്രമണോല്‍സുകതയും) ആണ്‌ എന്റെ ബാറ്റിങ്ങിന്‌ ആധാരം. ആദ്യ പന്തു തൊട്ടേ ഷോട്ടുകള്‍ കളിച്ചാല്‍, റണ്ണടിച്ചാല്‍ ബൗളര്‍ സമര്‍ദ്ധത്തിലാവും. തുടക്കത്തിലേ റണ്‍സ്‌ വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ ഏത്‌ ബൗളറും പ്രതിരോധത്തലാവും. വിക്കറ്റെടുക്കാനാവില്ല, പരമാവധി റണ്‍ വിട്ടു കൊടുക്കാതിരിക്കാനാവും പിന്നെ അയാള്‍ ശ്രമിക്കുക. അത്‌ നമ്മള്‍ക്ക്‌ മുതലെടുക്കാം. ഒമിറല്യല രീ ീൃറശിമശേീി യമെോമി(കണ്ണെത്തുന്നിടത്ത്‌ കൈയ്യെത്തിക്കുന്നതില്‍ മിടുക്കനായ ബാറ്റ്‌സ്‌മാന്‍) ആയി സെവാഗിനെ പലരും വിലയിരുത്തുന്നു. ഇതെത്രത്തോളം ശരിയാണ്‌ ? =ശരിയാണ്‌ ആ ഗുണം എനിക്ക്‌ നൈസര്‍ഗികമായി ലഭിച്ചതാണ്‌. പക്ഷെ അതെങ്ങെനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ എനിക്കറിയില്ല. പറഞ്ഞുവല്ലോ, ഞാന്‍ ചെയ്യുന്നത്‌ ഇത്രമാത്രം പന്ത്‌ നിരീക്ഷിച്ച്‌ അത്‌ അര്‍ഹിക്കുന്ന ട്രീറ്റ്‌മെന്റ്‌ നല്‍കുന്നു. സച്ചിന്‍ ഇഫക്‌റ്റ്‌വീരുവിനെ ആളുകള്‍ സച്ചിനുമായി പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്‌. സത്യത്തില്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ? = ഞാന്‍ ക്രിക്കറ്റ്‌ കളിക്കാന്‍ കാരണം സച്ചിന്‍ ആണ്‌ . കുഞ്ഞു നാളിലേ സച്ചിന്റെ കളി ടെലിവിഷനില്‍ കാണാറുണ്ടായിരുന്നു. സച്ചിന്‍ അന്നേ വലിയ ആവേശവും ക്രിക്കറ്റ്‌ കളിക്കാനുള്ള പ്രചോദനവുമാണ്‌. കളിക്കാന്‍ തുടങ്ങിയപ്പോള്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചു. സച്ചിന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള പാഡും ഹെല്‍മറ്റുമെല്ലാം ധരിച്ച്‌ ഗ്രൗണ്ടിലിറങ്ങി. അപ്പോള്‍ ആളുകള്‍ പറഞ്ഞു. `സെവാഗ്‌ സച്ചിനെ പോലാണ്‌` എന്നെ കാണാന്‍ സച്ചിനെ പോലെയുണ്ടാവാം. പക്ഷെ സച്ചിനെ പോലെ കളിച്ചിട്ടില്ല. അതിന്‌ ശ്രമിച്ചു. കഴിഞ്ഞില്ല. അത്‌ അസാധ്യമാണ്‌. എന്നാല്‍ സച്ചിന്‍ പറഞ്ഞു, `സെവാഗിന്റെ ശൈലി എന്റേതിന്‌ വളരെ അടുത്ത്‌ നില്‍ക്കുന്നു` എന്ന്‌ . എനിക്ക്‌ ഇതുവരെ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്‌ ആ വാക്കുകള്‍. സെവാഗിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്റെ ഒരു വെടിക്കെട്ട്‌ സെഞ്ച്വറിയുണ്ടായിരുന്നു. അന്ന്‌ സച്ചിനൊപ്പം സെവാഗ്‌ ഒരു ഡെബ്‌ള്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. സച്ചിന്‍ കളിച്ച പോലത്തെ ഷോട്ടുകള്‍, അപ്പര്‍ കട്ടുകള്‍ ഉള്‍പ്പെടെ കളിച്ച്‌ സെവാഗും സെഞ്ച്വറിയടിച്ചു. സച്ചിന്റെ പ്രതിബിംബം പോലെയായിരുന്നുവല്ലോ അത്‌ ?= നല്ല വാക്കുകള്‍ക്ക്‌ നന്ദി. (ചിരിക്കുന്നു, മനസ്സ്‌ നിറഞ്ഞ്‌ ഒരു സെവാഗിയന്‍ ചിരി ) ആ അരങ്ങേറ്റ ഇന്നിങ്‌സ്‌ ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബ്ലോംഫൗണ്ടെയിനിലെ ഗുഡ്‌ ഇയര്‍ പാര്‍ക്കിലായിരുന്നു അത്‌. നല്ല ബൗണ്‍സുള്ള വിക്കറ്റായിരുന്നു അത്‌. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ സച്ചിന്‍ പറഞ്ഞു. ` ബൗണ്‍സി വിക്കറ്റാണ്‌. നിനക്കെതിരെ ഷോട്ട്‌ ബോളുകളും ബൗണ്‍സറുകളും അവര്‍ എറിയും. അപ്പര്‍കട്ടുകള്‍ കലിച്ചാല്‍ റണ്‍സ്‌ കിട്ടു. ഞാനങ്ങനെ ചെയ്‌തു. രണ്ടു ബൗണ്ടറി കിട്ടി. അത്‌ നല്ല തുടക്കമായി. സച്ചിന്‍ നോണ്‍ സ്‌ട്രൈക്കിങ്‌ എന്‍ഡിലുള്ളത്‌ വലിയ കാര്യമാണ്‌. ഓരോ സാഹചര്യവും എങ്ങിനെ കൈകാര്യം ചെയ്യമമെന്ന്‌ പറഞ്ഞുതരും. എങ്ങനെയാണ്‌ കളിക്കേണ്ടതെന്ന്‌ കൃത്യമായി മനസ്സിലാക്കി തരും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്‌ന സാക്ഷാത്‌ക്കാരമായിരുന്നു. സച്ചിനൊപ്പം ഇന്ത്യക്ക്‌ കളിക്കുക. അദ്ദേഹത്തോടൊപ്പം വലിയ പാര്‍ട്‌ണര്‍ഷിപ്പുണ്ടാക്കുക, അദ്ദേഹത്തെ പോലെ സെഞ്ച്വറിയടിക്കുക. അതൊക്കെ പറഞ്ഞു മനസ്സിലാക്കിത്തരിക ഏറെ ബുദ്ധിമുട്ടാണ്‌, സുഹൃത്തേ... സച്ചിന്റെ സാന്നിധ്യം, ഉപദേശം ആ അരങ്ങേറ്റ ഇന്നിങ്‌സില്‍ എനിക്ക്‌ താങ്ങും തണലുമായി. അദ്ദേഹം കാരണമാണ്‌ അത്‌ സാധ്യമായത്‌. പ്രതിയോഗിഅന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരുവിനെ ഏറ്റവും വിഷമിപ്പിച്ച ബൗളര്‍ ആരാണ്‌ ?= വെല്ലുവിളി ഉയര്‍ത്തുന്ന കുറേ ബൗളര്‍ ഉണ്ട്‌്‌ . ബ്രെറ്റ്‌ ലീ, ഷോയിബ്‌ അക്തര്‍ അങ്ങനെ ചിലര്‍. എന്നാല്‍ മുത്തയ്യ മുരളീധരന്റെ ക്ലാസ്‌ ാെന്നു വേറെയാണ്‌. ഞാന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ മറ്റേത്‌ ബൗളറെയും വിഷമിക്കാതെ കൈകാര്യം ചെയ്യും. എന്നാല്‍ മുരളിയെ ഏത്‌ വിക്കറ്റിലായാലും ഞാന്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും നേരിടുക വളരെ ബുദ്ധിമുട്ടാണ്‌. മുരളിയാണ്‌ ഇന്ന്‌ ബാറ്റ്‌സ്‌മാന്‍മാരുടെ മുന്നിലുള്ള വലിയ വെല്ലുവിളി. പ്ലാനിങ്‌കരിയറില്‍ മോശം സമയം ഉണ്ടാവുമ്പോള്‍ അതിനെ എങ്ങിനെ തരണം ചെയ്യും ?= ബാറ്റിങ്ങിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ ബാറ്റിങ്‌ പരിശീലനത്തിനായി ചെലവഴിക്കും. കാരണം എത്രയധികം നിങ്ങള്‍ ബാറ്റ്‌ ചെയ്യുന്നുവോ, അത്രയും വേഗത്തില്‍ നിങ്ങള്‍ക്ക്‌ ഫോമില്‍ തിരിച്ചെത്താന്‍ പറ്റും. അതാണ്‌ അതിന്റെ തമാശ. മോശം സമയം വരുമ്പോള്‍ നമ്മുടെ കഴിവിനെ കുറിച്ച്‌ നമുക്ക്‌ തന്നെ സംശയം തോന്നും. അതിനെ അതിജീവിക്കുക എന്നതാണ്‌ വലിയ വെല്ലുവിളി. മോശം ഫോമിലാവുമ്പോള്‍ നമ്മള്‍ അതേ കുറിച്ച്‌ കൂടുതല്‍ ചിന്തിക്കും. സ്വയം ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിക്കും. അത്‌ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിക്കുകയേയുള്ളൂ. അതുകൊണ്ട്‌ അതിനെ കുറിച്ച്‌ അധികം ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷെ എല്ലായ്‌പ്പോഴും അതിന്‌ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ കുറേ മെഡിറ്റേഷന്‍ ചെയ്യും. എന്നിട്ട്‌ എന്റെ സമയത്തിനായി കാത്തിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കുക എന്നത്‌ വലിയ ശാരീരിക ക്ഷമത ആവശ്യമായ ദൗത്യമാണ്‌. ഫിറ്റ്‌നസ്‌ നിലനിര്‍ത്താന്‍ സെവാഗിന്റെ പദ്ധതിയെങ്ങിനെയാണ്‌ ?= മാച്ചുകളില്‍ കളിക്കുക എന്നത്‌ തന്നെ കഠിനാധാവനമാണ്‌. ആ സമയത്ത്‌ ഫിറ്റ്‌നസ്‌ നിലനിര്‍ത്തുന്നതിന്‌ വേണ്ടി മാത്രം അര മണിക്കൂറോ മറ്റോ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട്‌ ചെയ്യും . എന്നാല്‍ ഓഫ്‌ സീസണില്‍ അത്‌ പോരാ. മൂന്ന്‌ നാലാ മണിക്കൂര്‍ ജിമ്മില്‍ ചിലവഴിക്കേണ്ടതുണ്ട്‌. നിരന്തര യാത്രകളാണെങ്കിലും അതിന്‌ സമയം കണ്ടെത്തും. 40-45 മിനുറ്റ്‌ കാര്‍ഡി എക്‌സര്‍സൈസ്‌, പിന്നെ വെയിറ്റ്‌ ട്രെയ്‌നിങ്‌, സ്റ്റെബിലിറ്റി എക്‌സര്‍സൈസ്‌. എല്ലാം ചെയ്യും. ബൗളര്‍ വീരുടെസ്‌റ്റില്‍ 27, ഏകദിനത്തില്‍ 87 വിക്കറ്റ്‌ ഒരു ടെസ്‌റ്റ്‌ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്‌. നല്ലൊരു ഓഫ്‌ സ്‌പിന്നറാണ്‌ വീരു. ഒരു ഓള്‍റൗണ്ടറെന്ന്‌ വിലയിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നുവോ ?= അയ്യോ, ഇല്ല. അത്യാവശ്യം ബൗള്‍ചെയ്യാനറിയുന്ന ഒരു നല്ല ബാറ്റ്‌സ്‌മാനാണ്‌ സെവാഗ്‌. അല്ലാതെ ഓള്‍റൗണ്ടറല്ല. ഓള്‍റൗണ്ടറുടേത്‌ കഠിനമായൊരു റോള്‍ ആണ്‌. ഞാന്‍ ഒരു പാര്‍ട്ട്‌ടൈം ബൗളരുടെ റോളിലാണ്‌. ടെസ്‌റ്റായാലും ഏകദിനമായാലും ടി-20 ആയാലും ടീമിന്റെ ആവശ്യാനുസരണം ഒന്നോ രണ്ടോ ഓവര്‍ ബൗള്‍ ചെയ്യും. ഒത്താല്‍ രണ്ടു വിക്കറ്റ്‌. അത്‌ കിട്ടിയാല്‍ സന്തോഷമായി. ബൗളിങ്‌ മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ലേ ?= നെറ്റ്‌സില്‍ കുറച്ച്‌ സമയം ബൗള്‍ ചെയ്യും. റഗുലര്‍ ബൗളര്‍ അല്ലാത്തത്‌ കൊണ്ട്‌ വലിയ പരീക്ഷണങ്ങള്‍ ഒന്നും നടത്താറില്ല. മാച്ചില്‍ ശരിയായ സ്ഥലത്ത്‌ ബൗള്‍ചെയ്‌ത്‌ ബാറ്റ്‌സ്‌മാന്‍ തെറ്റ്‌ വരുത്താന്‍ കാത്തിരിക്കും. നിരീക്ഷണങ്ങള്‍, സമീപനങ്ങള്‍ഒട്ടേറെ ക്യാപ്‌റ്റന്‍മാരുടെ കീഴില്‍ വീരു കളിച്ചു. സൗരവ്‌, രാഹുല്‍, അനില്‍, ധോനി... അവരെ എങ്ങിനെ വിലയിരുത്തുന്നു?= സൗരവാണ്‌ ഏറ്റവും മികച്ച ക്യാപ്‌റ്റന്‍. രാഹുലും ആ ജോലി നന്നായി നിര്‍വഹിച്ചു. കളിക്കാരുമായുള്ള ആശയ വിനിമയത്തിലും ടീമിനെ മാനേജ്‌ ചെയ്യുന്നതിലും അനില്‍ ഭായ്‌ ഏറെ മികവു കാട്ടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഗ്രൗണ്ടില്‍ വലിയ റിസല്‍ട്ട്‌ ഉണ്ടാക്കാനായില്ല. ഗ്രൗണ്ടിന്‌ പുരത്ത്‌ ഏറ്റവും മികച്ച ക്യാപ്‌റ്റനാണ്‌ അനില്‍ഭായ്‌. ഒരു പക്ഷെ മഹി ഇന്ത്യ കണ്ട മികച്ച ക്യാപ്‌റ്റനായ മാറിയേക്കാം.സാധാരണ ഹാര്‍ഡ്‌ഹിറ്റര്‍മാര്‍ക്ക്‌ ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാറില്ല. അഫ്രിഡുയും ഗെയ്‌ലും ശ്രീകാന്തുമെല്ലാം ഉദാഹരണങ്ങള്‍. പക്ഷെ വീരു ട്രിപ്പിളുകളും ഡബ്‌ളുകളും സ്‌കോര്‍ ചെയ്യുന്നു. എങ്ങിനെയാണ്‌ ഇത്ര ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ഏകാഗ്രത നിലനിര്‍ത്തുന്നത്‌?= നേരിടാന്‍ പോവുന്ന ബോളിനെ കുറിച്ച്‌ മാത്രം ചിന്തിച്ച്‌ കളിക്കുക എന്നതാണ്‌ എന്റെ ശൈലി. മറിച്ച്‌ ദീര്‌ഘമായ ഇന്നിങ്‌സുകള്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. ഓരോ ബോളും എങ്ങിനെ നേരിടാം, അതിജീവിക്കാം എന്നു ചിന്തിച്ച്‌, ആ പന്തില്‍ മാത്രം ശ്രദ്ധിച്ച്‌ കളിക്കുമ്പോള്‍, നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ എന്റെ അനുഭവം. സ്വഞ്ച്വറിയും ഡബ്‌ള്‍ സെഞ്ച്വറിയും അടുക്കുമ്പോള്‍ മിക്ക ബാറ്റ്‌സ്‌മാന്‍മാരും സമര്‍ദ്ധത്തിന്‌ അടിപ്പെടുന്നതായി കാണുന്നു. പക്ഷെ വീരു ടെസ്റ്റില്‍ തന്റെ ാദ്യ ട്രിപ്പിള്‍ തികച്ചത്‌ ഒരു സിക്‌സറോടെയായിരുന്നു. എന്താണ്‌ ഈ വ്യത്യസ്ഥതയുടെ രഹസ്യം ?= സെഞ്ചറിക്കോ ട്രിപ്പിളിനോ അരികില്‍ എത്തിയാല്‍ ചെയ്യാവുന്നത്‌, ആത്മവിശ്വാസം ഒന്നുകൂടി ഉറപ്പിച്ച്‌ ഒരു മോശം പന്തിന്‌ വേണ്ടി കാക്കുക. ആ പന്ത്‌ കിട്ടികഴിഞ്ഞാല്‍ അതില്‍ ഷോട്ട്‌ കളിക്കുക, എത്രയും വേഗം ആ മാന്ത്രിക സംഖ്യ തികക്കുക എന്നതാണ്‌. മറിച്ച്‌ 20 പന്തുകളൊക്കെ അതിനായി കാത്തിരുന്നാല്‍ സമര്‍ദ്ധത്തിന്‌ അടിപ്പെട്ട്‌ പുറത്താവാനുള്ള സാധ്യത കൂടുതലാണ്‌. പകരം കഴിയുന്നത്ര വേഗം ആ സ്‌കോര്‍ തികക്കുകയും ഓട്ടാവാനുള്ള സാധ്യത കുറയ്‌കുകയുമാണ്‌ ഞാന്‍ ചെയ്യുന്നത്‌. സച്ചിന്‍ പറയാറുണ്ട്‌ , ടെസ്റ്റ്‌ മാച്ചുകള്‍ക്ക്‌ മുമ്പുള്ള രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്ന്‌. വീരുവിന്റെ കാര്യമെങ്ങനെയാണ്‌ ?= ഞാന്‍ നന്നായി ഉറങ്ങും. ഒരു പത്ത്‌ മണിക്കൂര്‍ സുഖ നിദ്ര.ഹാര്‍ഡ്‌ഹിറ്ററാണെങ്കിലും സിംഗ്‌ളുകള്‍ എടുക്കുന്നതില്‍ വീരു പിശുക്കു കാട്ടാറില്ല, എന്താ അങ്ങിനെയല്ലേ ?=കഴിയുന്നതും പന്തുകള്‍ പാഴാക്കരുതെന്നാണ്‌ എന്റെ നിലപാട്‌. മുന്നോ നാലോ പന്ത്‌ റണ്ണെടുക്കാതെ വിട്ടാല്‍ നിങ്ങല്‍ സമര്‍ദ്ധത്തിലാവും. വലിയ ഷോട്ടുകള്‍ കളിക്കാന്‍ പറ്റാത്ത മികച്ച പന്തുകളിലും റണ്ണെടുത്ത്‌ കൊണ്ടിരിക്കണം. രണ്ട്‌ പന്തില്‍ ബൗണ്ടറിയടിച്ചു. മൂന്നാമത്തെ പന്ത്‌ അതിന്‌ പറ്റാത്തതാണ്‌. സിംഗ്‌ള്‍ എടുത്ത്‌ നിങളുടെ പങ്കാളിക്ക്‌ അവസരം നല്‍കക. അയാള്‍ക്ക്‌ അടുത്ത മൂന്നു പന്തില്‍ മികച്ച രണ്ട്‌ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞേക്കും. സ്‌ട്രൈക്ക്‌ റൊട്ടേറ്റ്‌ ചെയ്‌തു കൊണ്ടിരുന്നാല്‍ അതിന്റെ ഗുണം നിങ്ങളുടെ ടീമിനായിരിക്കും. പിന്നിട്ട വഴികള്‍,ലക്ഷ്യങ്ങള്‍സെവാഗ്‌ ഒരു അക്കാദമിയുടേയോ ഒരു സിസ്‌റ്റത്തിന്റേയോ സന്തതിയല്ല. അതു കൊണ്ടു തന്നെ ഒരു സ്വാഭാവിക പ്രതിഭയെന്നാണ്‌ വിലയിരുത്തികാണുന്നത്‌. എന്തു തോന്നുന്നു. അങ്ങനെയാണോ, അതോ ആരെങ്കിലും ഇന്ന രീതിയിലൂടെ വളര്‍ത്തിയെടുത്തതാണ്‌ എന്ന്‌ പറയാമോ ?= നിങ്ങള്‍ ആദ്യം പറഞ്ഞ വിശേഷണം തന്നെയാണ്‌ എനിക്ക്‌ യോജിച്ചത്‌. ഞാന്‍ ക്രിക്കറ്ററായി രൂപപ്പെടുന്ന ഘട്ടത്തില്‍ നിരന്തരം 10 ഓവര്‍, 15 ഓവര്‍ മാച്ചുകള്‍ കളിക്കുമായിരുന്നു. ഓരോ ബോളിലും റണ്ണെടുക്കുക എന്നതാണ്‌ ഈ മാച്ചുകളുടെ ആവശ്യം. ഓരോ പന്തും എങ്ങനെ അതിജീവിക്കാം എന്ന ചിന്തക്ക്‌ അവിടെ സ്ഥാനമില്ല. എങ്ങനെ റണ്ണെടുക്കാം ന്നെു മാത്രമേ ചിന്തിക്കാനാവൂ. അങ്ങനെയാണ്‌ എന്നിലെ ബാറ്റ്‌സ്‌മാന്‍ രൂപപ്പെട്ടത്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയ സമയത്തും എന്റെയൊരു ചിന്ത ഇങ്ങനെയായിരുന്നു. പിന്നീട്‌ അല്‍പമൊക്കെ മാറ്റം വന്നിട്ടുണ്ട്‌. എന്തായിരുന്നു സെവാഗിന്റെ കരിയറിലെ ടേണിങ്‌ പോയന്റ്‌ ?= 2001 ല്‍ ശ്രീലങ്കയില്‍ ന്യൂസിലന്റിനെതിരെ ഞാന്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടി. ഏകദിന ക്രിക്കറ്റിന്‍രെ ചരിത്രത്തിലെ തന്നെ വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു അത്‌. അന്ന്‌ തൊട്ടാണ്‌ ആളുകള്‍ പറഞ്ഞു തുടങ്ങിയത്‌. ` ഇയാള്‍ക്ക്‌ അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള പ്രതിഭയുണ്ട്‌ . അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടാനാവും ` എന്നെല്ലാം. രണ്ട്‌ ട്രിപ്പിള്‍ സെഞ്ച്വറി, വേറെ മൂന്ന്‌ ഡബ്‌ള്‍. ഭാവിയില്‍ 400 നി മുകളിലേക്ക്‌ ഒരു സ്‌കോര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നുവോ, ലാറയുടെ റെക്കോര്‍ഡ്‌ ഉന്നം വെക്കുന്നുവോ ?= ഞാന്‍ ഒരു റെക്കോര്‍ഡും ഇതുവരെ ലക്ഷ്യമിട്ടിട്ടില്ല. ഇനിയങ്ങോട്ടും അങ്ങിനെ തന്നെയാവും. ഞാന്‍ ബാറ്റിങ്‌ ആസ്വദിച്ച്‌ കളിക്കുന്നു. കഴിയുന്നത്ര റണ്‍സ്‌ നേടാന്‍ ശ്രമിക്കുന്നു. ബൗണ്ടറികളും സിക്‌സറുകളും അടിക്കാന്‍ ഇഷ്ടമാണ്‌. ആ റെക്കോര്‍ഡ്‌ തകര്‍ക്കണം, ഈ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്നൊന്നും ചിന്തിക്കാറില്ല. വളരെ ലഘുവായ ചിന്തകളുള്ള സാധാരണ മനുഷ്യനാണ്‌ ഞാന്‍. വ്യക്തി, ജീവിതം.ക്രിക്കറ്റിലായാലും ജീവിതത്തിലായാലും പെട്ടെന്ന്‌ പ്രതികരിക്കുന്ന വ്യകാതിയാണ്‌ വീരുവെന്ന്‌ തോന്നുന്നു. പെട്ടെന്ന്‌ ദേഷ്യം വരുമല്ലേ ?=അങ്ങനെയല്ല. പക്ഷെ, എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കില്‍ അതിനെ കുറിച്ച്‌ ചിന്തിച്ച്‌ ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനല്ല. ചിന്തിക്കുന്ന കാര്യം കഴിയുന്നത്ര വേഗം നടപ്പാക്കും. ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനോട്‌ യോജിപ്പില്ലെങ്കില്‍ അപ്പോള്‍ തന്നെ വെട്ടിതുറന്നു പറയും. എന്റെ ക്യാരക്‌റ്റര്‍ നേരെ കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന രീതിയിലാണ്‌. ക്രിക്കറ്റിലും അതെ. കുടുംബം എത്രത്തോളം പ്രധാനമാണ്‌ വീരുവിന്‌ ?= എന്തു ചോദ്യം സുഹൃത്തേ... എന്റെ കരിയറില്‍ കുടുംബത്തിന്റെ സ്വാധീനം ഏറെയുണ്ട്‌. എന്റെ അച്ഛനും അമ്മയും തികച്ചും ഗ്രാമീണരാണ്‌. അവര്‍ക്ക്‌ ക്രിക്കറ്റിനെ കുറിച്ച്‌ ഒന്നും അറിയില്ല. ചെറുപ്പത്തില്‍ അവര്‍ എന്നെ പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പിന്നീട്‌ ഞാന്‍ പഠനത്തില്‍ മോശമാണെന്നും ക്രിക്കറ്റില്‍ കൊള്ളാമെന്നും തോന്നിയപ്പോള്‍ പറഞ്ഞു, ` നീ നന്നായി പഠിക്കുന്ന കാലത്തോളം നിനക്ക്‌ ക്രിക്കറ്റ്‌ കളിക്കാം. പഠനം കഴിഞ്ഞാല്‍ നീ എന്തെങ്കിലും ബിസിനസിനോ ജോലിക്കോ പ്രാപ്‌തനാവണം. കുടുംബത്തെ സഹാടിക്കേണ്ട ചുമതല നിനക്കുണ്ട്‌. ` അപ്പോള്‍ ഞാന്‍ പറഞ്ഞു.- ഓ കെ. ഞാന്‍ പഠനവും കളിയും തുടര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കും മുമ്പ്‌ ഞാന്‍ ഇന്ത്യക്ക്‌ കളിച്ചു. എന്റെ വളര്‍ച്ചയില്‍ അവര്‍ ഏറെ സഹായിച്ചു. എനിക്ക്‌ വേണ്ടതെല്ലാം അവര്‍ തന്നു. എന്നെ മുന്നോട്ട്‌ തള്ളി, പ്രചോദിപ്പിച്ചു. ഇപ്പോള്‍ ഭാര്യയുടെ പിന്തുണയും ഏറെ നിര്‍ണായകമാണ്‌. ഇപ്പോള്‍ ആര്യവീറിന്റെ സാന്നിധ്യം തന്നെ എനിക്ക്‌ പ്രചോദനം നല്‍കുന്നു. സോറി പറഞ്ഞില്ല ആര്യവീര്‍ എന്റെ മകനാണ്‌.ഇപ്പോഴും നജഫ്‌ഗഡിലെ വീട്ടിലാണോ താമസം ?= കഴിഞ്ഞ വര്‍ഷം വരെ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ദക്ഷിണ ഡെല്‍ഹിയില്‍ പുതിയ വീടി നിര്‍മിച്ചു, അങ്ങോട്ട്‌ മാറി. ക്രിക്കറ്റരായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു ?= ആരുമാവില്ല. നല്ലൊരു മനുഷ്യ ജീവി മാത്രം.പുനര്‍ജന്‍മം കിട്ടിയാലോ ?= സച്ചിന്‍ തെണ്ടുല്‍ക്കര്‍. സെവാഗിന്‌ ദൈവം എന്നാല്‍ എന്താണ്‌ ?= ഇതൊരു കുഴക്കുന്ന ചോദ്യമാണല്ലോ. സത്യത്തില്‍ എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ഒരുപാട്‌ ദൈവങ്ങളെ ആരാധിക്കുന്നു. ഞാന്‍ എപ്പോഴും ദൈവത്തോട്‌ നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക്‌ ജന്മം തന്നതിന്‌, ഒരു മികച്ച ക്രിക്കറ്ററും നല്ല മനുഷ്യനും ആയി ജീവിക്കാന്‍ അവസരം തന്നതിന്‌...ദൈവം വീരുവിന്‌ ഒരു വരം തരുന്നു. എന്തു ചോദിക്കും?= ഒന്നും ചോദിക്കില്ല, എനിക്ക്‌ എല്ലാം തന്നതിന്‌ നന്ദി പറയും.അപ്പോള്‍ സംതൃപ്‌തനായ മനുഷ്യനാണല്ലേ?= സംശയമില്ല. ആഗ്രഹിച്ചതെല്ലാം സാധ്യമായി. ഞാനിപ്പോഴും എന്‍രെ രാജ്യത്തിന്‌ വേണ്ടി കളിക്കുന്നു. എന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും എല്ലാം എന്നെ സ്‌നേഹിക്കുന്നു. ആളുകള്‍ അവരെ ബഹുമായിക്കുന്നു. ഇതില്‍പരം ഇനിയെന്തു വേണം എനിക്ക്‌. മറ്റുള്ളവര്‍ വീരുവിനെ കുറിച്ച്‌ എന്തു പറയുന്നു, എന്നത്‌ ഗൗനിക്കാറുണ്ടോ ?= ഇല്ല. കാരണം അവര്‍ക്ക്‌ അവരുടേതായ രീതിയില്‍ ചിന്തിക്കാനും സംസാരിക്കാനും അവകാസമുണ്ട്‌. അവരെ നിയന്ത്രിക്കാന്‍ നമുക്ക്‌ കഴിയുകയുമില്ല. ആരോടാണ്‌ കടപ്പാട്‌ ?=സത്യത്തില്‍ േെന്നാട്‌ തന്നെ. ഒരുപാട്‌ അധ്വാനിച്ചാണ്‌ ഇവിടംവരെയെത്തിയത്‌. ഞാനിന്നുമോര്‍ക്കുന്നു. ചെറുപ്പത്തില്‍ പുലര്‍ച്ചെ നാലുമണിക്ക്‌ എഴുന്നേല്‍ക്കും. അഞ്ചു മണിയോടെ വീട്ടില്‍ നിന്നിറങ്ങും. പിന്നെ പഠനവും നിരന്തരം കളിയും. തിരിച്ചെത്തുമ്പോള്‍ രാത്രി ഒന്‍പത്‌ മണി കവിയും. അങ്ങനെ ഏറെക്കാലം. പിന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരെന്നാണെങ്കില്‍, അതെന്റെ അമ്മയാണ്‌. പണം വീരുവിനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണ്‌ ?= പണം എനിക്ക്‌ മാത്രമല്ലല്ലോ, എല്ലാവര്‍ക്കും അനിവാര്യമാണ്‌. നല്ല രീതിയില്‍ ജീവിക്കാന്‍ പണം വേണമല്ലോ. പക്ഷെ വീരുവിന്‌ പണത്തോട്‌ ആര്‍ത്തിയാമെന്ന്‌ എന്നെയറിയുന്നവര്‍ ആരും പറയില്ല. ജീവിക്കാന്‍, ചിലവഴിക്കാന്‍ വേണ്ട പണം കിട്ടിയാല്‍ ഞാന്‍ തൃപ്‌തനാവും. കളിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌താല്‍ എന്താവും. കമന്റേറ്റര്‍, കോച്ച്‌ ?= സത്യത്തില്‍ അതേകുറിച്ച്‌ ചിന്തിച്ചിച്ചില്ല. എന്നാലും ഒരു കാര്യം ഉറപ്പ്‌. എന്നെ ഞാനാക്കിയ, എല്ലാം എനിക്ക്‌ വെച്ചു നീട്ടിയ ഈ ഗെയ്‌മിനായി, അല്ലെങ്കില്‍ സമൂഹത്തിനായി എന്തെങ്കിലും ഒക്കെ തിരിച്ചു നല്‍കാന്‍ ഉതകുന്ന ഒരു റോള്‍ എനിക്കുണ്ടാവും.