Sunday, November 2, 2008

ദാദാഗിരി തുടരട്ടെ!


* അയലത്തെ പെണ്‍കുട്ടിയെ കണ്ടു മോഹിച്ചൊരു പയ്യന്‍. അവളുടെ അച്ഛന്‍ തന്റെ അച്ഛന്റെ ശത്രുവായതറിഞ്ഞിട്ടും മോഹം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അതിന്റെ പേരില്‍ അമ്മയുമായി വഴക്കിട്ട്‌ വീട്ടില്‍ നിന്നിറങ്ങിപോവുന്നു. പിന്നീട്‌ മീശ മുളച്ച്‌ ഒരാണയ ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ കാമുകിയെ റജിസ്റ്റര്‍ വിവാഹം ചെയ്യുന്നു.
* കുഞ്ഞുനാളില്‍ അവന്‍ മോഹിച്ചത്‌ രാജ്യമറിയുന്ന ഫുട്‌ബോള്‍ താരമാവാനാണ്‌. പിന്നീടെപ്പഴോ വഴിതെറ്റി ഒരു ക്രിക്കറ്റാറായി. ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, `നിന്റെ ചേട്ടന്‍ വലിയ കളിക്കാരനാണ്‌. പക്ഷെ നീയിങ്ങനെ ബാറ്റുമായി നടന്നിട്ട്‌ എന്ത്‌ കാര്യം? ` പക്ഷെ പിന്നീട്‌ അതേ ചേട്ടന്റെ സാഥാനം തെറിപ്പിച്ച്‌ അവന്‍ സ്റ്റേറ്റ്‌ ടീമില്‍ കയറി.
* പിന്നീട്‌ ദേശീയ ടീമില്‍ കയറിപ്പറ്റിയപ്പോള്‍ രാജ്യം മുഴുവന്‍ ആര്‍ത്തു വിളിച്ചു.- പിന്‍വാതിലുടെ കയറിപ്പറ്റിയ പണക്കാരന്‍ ചെക്കന്‍. അന്ന്‌ കളിക്കാന്‍ കാര്യമായ അവസരം പോലും കിട്ടാതെ ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു. വാശിയോടെ പൊരുതിനിന്ന അവന്‍ നാലു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തി. റണ്‍മഴപെയ്യിച്ച്‌ ദേശീയ ഹീറോയായി.
* ടീമിലെ ശക്തികേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലിക്കിടെ ഒരൊത്തുതീര്‍പ്പുസ്ഥാനാര്‍ഥിയായി ക്യാപ്‌റ്റനായി അവരോധിക്കപ്പെട്ടപ്പോഴും നെറ്റിചുളിച്ചവരായിരുന്നു അധികവും. ഇത്‌ എത്രകാലത്തേക്ക്‌ എന്നായിരുന്നു മുഴങ്ങികേട്ട ചോദ്യം. പക്ഷെ പുതിയ ക്യാപ്‌റ്റന്‍ ടീമിനെ ഉയരങ്ങലിലേക്ക്‌ നയിച്ചു. ശക്തരായ പ്രതിയോഗികളെ ഒന്നൊന്നായി വെട്ടിവീഴ്‌ത്തി, രാജസൂയം നടത്തി.
* തന്‍പോരിമ കൊണ്ട്‌ കളംഭരിച്ച ക്യാപ്‌റ്റന്‌ പ്രതിയോഗികള്‍ ഏറെ ഉണ്ടായിരുന്നു. ടീമിന്റെ പരിശീലകനും സെലക്‌റ്റര്‍മാരും മുന്‍താരങ്ങളും അധികാരികളും പലപ്പോഴും വാളോങി വന്നു. അവരെ തരിമ്പും കൂസാതെ നിലകൊണ്ട പോരാളിക്ക്‌ ആദ്യം നായകസ്ഥാനവും പിന്നീട്‌ ടീമിലെ അംഗത്വവും നഷ്ടമായി. എന്നാല്‍ ഓരോ തവണയും കൂടുതല്‍ കരുത്തോടെ ശക്തിയോടെ തിരിച്ചെത്തി അരങ്ങുവാണു. ഒടുവില്‍ തന്റെ കരുത്തും ഗരിമയും ഒട്ടും ചോര്‍ന്നിട്ടില്ലെന്ന്‌ തെളിയിച്ച ശേഷം ആരെയും കൂസാതെ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ടോരു ഇറങ്ങിപ്പോക്ക്‌.

സൗരവ്‌ ചണ്ഡീദാസ്‌ ഗാംഗുലിയെന്ന ബംഗാളിയുടെ ജീവിതവും കരിയറും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്‌ മേല്‍പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ടു വേണ്ടിവരും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏഴായിരത്തില്‍ അധികവും ഏകദിന മാച്ചുകളില്‍ പതിനായിരത്തിലധികവും റണ്‍സ്‌ നേടിയ ബാറ്റ്‌സാമാന്‍, ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്‌റ്റന്‍ എന്നൊക്കെ സൗരവിനെ അടയാളപ്പെടുത്താം. റെക്കോര്‍ഡുകള്‍ ഏറെ പ്രസക്തമായ ഗെയിമാണ്‌ ക്രിക്കറ്റ്‌. അതുകൊണ്ടുതന്നെ ക്രിക്കറ്റര്‍മാരെ ഇങ്ങനെ നേട്ടങ്ങളുടെ കണക്കുകൊണ്ട്‌ വിശേഷിപ്പിക്കുന്ന രീതി പതിവുള്ളതാണ്‌. പക്ഷെ അങ്ങനെയുള്ള വിലയിരുത്തലുകള്‍ സൗരവിനെ പോലുള്ള പ്രബല വ്യക്തിത്വത്തിന്‌ ഉടമകളായ സ്‌പോര്‍ട്‌സമാന്‍മാര്‍ക്ക്‌ അപര്യാപ്‌തമാവും. മാറഡോണയും ബോബി ഫിഷറും ഉദാഹരണങ്ങള്‍. ഈ രണ്ടു പേരുടേയും അത്ര നാടകീയമാണോ സൗരവിന്റെ കരിയറും ജീവിതവുമെന്ന്‌ ചോദിച്ചേക്കാം. സൗരവ്‌ പിന്നിട്ട വഴികളെ കിറിച്ച്‌ അറിയുമ്പോള്‍ ആ സംശയം മാറും. മാത്രമല്ല. ഫിഷറിനേയും മാറഡോണയേയും പോലെ റിട്ടയര്‍മെന്റിന്‌ ശേഷവും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പോന്ന രിതിയിലുള്ള വ്യക്തിത്വമാണ്‌ സൗരവിന്റേത്‌. അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ഉള്ളിലൊതുക്കി ബി സി സി ഐയും ഐ സി സിയും ഏല്‍പ്പിക്കുന്ന മാച്ച്‌ റഫറി, ടെക്‌നിക്കല്‍ കമ്മിറ്റി ആധിയായ ചുമതലകള്‍ വഹിച്ച്‌ മിതഭാഷിയായ റിട്ടയേര്‍ഡ്‌ ജന്റില്‍മാന്റെ റോള്‍ നമ്മുടെ ദാദയ്‌ക്ക്‌ ചേരില്ല. അതങ്ങിനെയാവാന്‍ ഇടയുമില്ല. ദാദാഗിരി തുടരുക തന്നെ ചെയ്യും.
കമ്യൂണിസ്‌റ്റുകളും ആത്മിയവാദികളുമായ റിബലുകള്‍ ഏറെയുണ്ടായിട്ടുണ്ട്‌ ബംഗാളില്‍. സൗരവിനുമുണ്ട്‌ ഒരു റിബലിന്റെ മുഖം. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റില്‍ ടോസ്‌ സമയത്ത്‌ ഷോര്‍ട്‌്‌സ്‌ ധരിച്ച്‌ ഗ്രൗണ്ടിലിറങ്ങിയതും ലോര്‍ഡ്‌സ്‌ ബാല്‍ക്കണിയില്‍ ഷര്‍ട്ടുരി വീശിയതും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസായ വാക്കായ സച്ചിന്‍ ഡബ്‌ള്‍ സെഞ്ച്വറിയിലേക്ക്‌ നീങ്ങുമ്പോള്‍ ഇന്നിങ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ ആക്‌റ്റിങ്‌ ക്യാപ്‌റ്റനോട്‌ ആവശ്യപ്പെട്ടതുമെല്ലാം ദാദയിലെ റിബലാണ്‌. ആവശ്യത്തിലധികം മൃദുസ്വഭാവികളായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒരു റിബല്‍ കാലത്തിന്റെ ആവശ്യമായിരുന്നു. വിജയശ്രീലാളിതനായ ക്യാപ്‌റ്റനായി സൗരവ്‌ മാറിയതിന്‌ ഒരു കാരണം ഇതുതന്നെ.
സൗരവിന്റെ ഈയൊരു നിഷേധീവ്യക്തിത്വം അദ്ദേഹത്തെ കുറിച്ച്‌ ചില തെറ്റായ നിഗമനങ്ങളിലേക്കും മറ്റുള്ളവരെ നയിച്ചിരുന്നു. ആറു വര്‍ഷം മുമ്പ്‌ സ്‌പോര്‍ട്‌സ്‌ മാസികക്ക്‌ വേണ്ടി സൗരവിന്റെ ജീവ ചരിത്രം തയ്യാറാക്കുന്നതിന്‌ വേണ്ടി കൊല്‍ക്കത്തിയില്‍ ചെന്നത്‌ ഓര്‍ക്കുന്നു. സൗരവിനെ കണ്ട്‌ സംസാരിക്കണമെന്ന്‌ അവിടെയുള്ള സുഹൃത്തുക്കള്‍ പലരും പറഞ്ഞു, ` സൂക്ഷിക്കണം. വലിയ കര്‍കശക്കാരനാണ്‌. നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലൊരു അഭിമുഖം കിട്ടുക ഏറെ ദുഷ്‌കരമായിരിക്കും. ` അതു കൊണ്ടുതന്നെ ആശങ്കയോടെയാണ്‌ സൗരവിനെ തേടി വീട്ടില്‍ ചെന്നത്‌. കുറച്ച്‌ നേരം കാത്തിരിക്കേണ്ടി വന്നു. പക്ഷെ അതുവരെയുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം മാറ്റിമറച്ചു കൊണ്ട്‌ നിറഞ്ഞ മുഖത്തോടെ മഹാരാജ ഞങ്ങളെ സ്വീകരിച്ചു, ഗുലാബ്‌ജാമിന്റെ മധുരം വിളമ്പി, അതിലേറെ മധുരമുള്ള ചിരികള്‍ സമ്മാനിച്ചു- മണിക്കൂറുകള്‍ നീണ്ടൊരു അഭിമുഖം. തന്റെ ജീവിതത്തെ കുറിച്ചറിയാന്‍ ആരെയൊക്കെ കാണണം, എവിടെയൊക്കെ പോവണം- എല്ലാം പറഞ്ഞുതന്നു.
സൗരവിന്റെ പ്രിയതമ ഡോണയോട്‌ ഭര്‍ത്താവിനെ കുറിച്ച്‌ കേട്ടറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിചിരിച്ചു.` ഇവിടെ ബംഗാളികള്‍ക്ക്‌ എന്തിനും സൗരവ്‌ വേണം. കടയുടെ ഉദ്‌ഘാടനമായാലും സമ്മാന വിതരണമായാലും. ഈ തിരക്കുകള്‍ കാരണം പലപ്പോഴും ഒഴിഞ്ഞുമാറും. എങ്കിലും ആളുകളോട്‌ കയര്‍ത്ത്‌ സംസാരിക്കുന്നത്‌ തീര്‍ത്തും വിരളമാണ്‌.` സൗരവിനെ അടുത്തറിയുന്നവര്‍-പരിശീലകര്‍, പഴയ അധ്യാപകര്‍, വുഹൃത്തുക്കള്‍ എല്ലാവരും അതുതന്നെ പറഞ്ഞു. പിന്നെയെന്താവും സൗരവിന്‌ ഇങ്ങനെയൊരു ഇമേജുണ്ടാവാന്‍ കാരണം? മറുപടി നല്‍കിയത്‌ ചെറുപ്പം തൊട്ടേ സൗരവിനെ അടുത്തറിയുന്ന മറുപടി നല്‍കിയത്‌ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ അരുണ്‍ലാലാണ്‌. കളിക്കളത്തില്‍ തീര്‍ത്തും അക്രമണോല്‍സുകനാണ്‌ സൗരവ്‌. ഈയൊരു അഗ്രഷെനെ അറഗന്‍സ്‌ ആയി തെറ്റിധരിച്ചവരാണ്‌ അങ്ങനെ പ്രചരിപ്പിക്കുന്നത്‌.
സൗരവിന്‌ കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച യുവതാരങ്ങള്‍ പരഞ്ഞു തരും, എങ്ങിനെയാണ്‌ സൗരവ്‌ തങ്ങള്‍ക്ക്‌ വല്യേട്ടന്‍ ( ദാദ ) ആയതെന്ന്‌. കഴിവുള്ളവരെന്ന്‌ സൗരവിന്‌ ബോധ്യം വന്നാല്‍ അവര്‍ക്ക്‌ വേണ്ടി സെലക്‌റ്റര്‍മാരടക്കം ആരുമായും സൗരവ്‌ യുദ്ധം ചെയ്യും. ടീമിലെ മൊത്തം കളിക്കാരുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി ഒന്നും സംഭവിക്കരുതെന്ന നിര്‍ബന്ധം- ഇതെല്ലാം സൗരവിനെ വ്യത്യസ്ഥനാക്കുന്ന ഘടകങ്ങളാണ്‌. എല്ലാ അര്‍ഥത്തിലും മികച്ച ലീഡര്‍, നേതാവാണ്‌ സൗരവ്‌. ഇപ്പോള്‍ ബംഗാളികളുടെ അന്തസ്സിന്റേയും അഭിമാനത്തിന്റേയും പ്രതീകം. ഏറ്റവും ജനപിന്തുണയുള്ള ബംഗാളിയാരെന്ന്‌ കണ്ടെത്താന്‍ നടത്തിയ സര്‍വെയില്‍ ഒന്നാമതെത്തിയത്‌ സൗരവായിരുന്നു. മറ്റു മിക്ക ക്രിക്കറ്റര്‍മാരില്‍ നിന്നും ഭിന്നമായി വ്യക്തമായ രാഷ്ട്രീയ, സാമൂഹിക ബോധത്തിന്‌ ഉടമയാണ്‌ സൗരവ്‌. ഇനി സൗരവിന്റെ കര്‍മമണ്ഡലം എന്താവും. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിന്റെ ഉറ്റ സുഹൃത്തായ സൗരവ്‌ രാഷ്ട്രീയത്തിലാവുമോ തന്റെ പുതിയ ഇന്നിങ്‌സ്‌ തുടങ്ങുക ? സാധ്യതകള്‍ തള്ളികളയാനാവില്ല.

Friday, October 24, 2008

സച്ചിന്‍, ഒരു തുടര്‍ക്കഥ-2011 വരെ?


സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ നമുക്കാരാണ്‌ ? ഇന്ത്യക്ക്‌ വേണ്ടി റണ്ണടിച്ചു കൂട്ടുന്ന ഒരു ക്രിക്കറ്റര്‍. അല്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ കായികതാരം. ദൈവമെന്ന്‌ അയാളെ വിശേഷിപ്പിച്ചവരുണ്ട്‌. വടക്കെ മലബാറുകാര്‍ക്ക്‌ ഗുളികനും മുത്തപ്പനുമുള്ളത്‌ പോലെ, ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ക്കായി ഒരു സച്ചിന്‍ ദൈവവും! ഈ സ്‌തുതി സാമാന്യബുദ്ധിക്ക്‌ നിരയ്‌ക്കുന്നതല്ല. എന്നാല്‍ ക്രിക്കറ്റില്‍ സച്ചിന്‍ കുറിച്ച നേട്ടങ്ങളും അങ്ങിനെയാണ്‌. സാമാന്യ ബുദ്ധിയ്‌ക്ക്‌ നിരയ്‌ക്കാത്ത, സാധാരണ ക്രിക്കറ്റര്‍മാര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്‌. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്‌ ഈ നവമ്പര്‍ 15ന്‌ 19 വര്‍ഷം തികയും. 152 ടെസ്റ്റുകളും 417 അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങളും. ഒരു ടെസ്റ്റില്‍ ശരാശരി നാലു ദിവസം കളി നടക്കുന്നതായി കണക്കാക്കിയാല്‍ തന്നെ ആയിരത്തി ഇരുപത്തിയഞ്ച്‌ ദിവസം സച്ചിന്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കാനിറങ്ങി. പതിനെട്ടായിരത്തിലധികം റണ്‍സ്‌, 81 സെഞ്ച്വറി, 139 അര്‍ദ്ധ സെഞ്ച്വറി, 221 ക്യാച്ച്‌, 196 വിക്കറ്റ്‌, മുവായിരത്തിലധികം ബൗണ്ടറി, ഇരുന്നൂറിലധികം സിക്‌സര്‍...അന്താരാഷ്ട്ര മല്‍സരങ്ങളിലെ (ടെസ്റ്റിലും ഏകദിനത്തിലും കൂടി) മാത്രം കണക്കാണ്‌. ഇതിനിടയില്‍ ആഭ്യന്തര മല്‍സരങ്ങളിലും നിരന്തരം കളിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ആ മാച്ചുകളില്‍ നിന്ന്‌ 65 സെഞ്ച്വറിയടക്കം ഇരുപതിനായിരത്തിലധികം റണ്‍സ്‌ വേറെയും അടിച്ചു കൂട്ടിയിട്ടുണ്ട്‌. ഈ റണ്ണുകള്‍ സ്‌കോര്‍ ചെയ്യാന്‍ എത്ര കിലോമീറ്ററുകള്‍ സച്ചിന്‍ ഓടിയിട്ടുണ്ടാവുമെന്നത്‌ രസകരമായ ഒരു കടംകഥയാവുന്നു.ദൈവമല്ലെങ്കിലും ഒരു അമാനുഷനാണ്‌ നമ്മുടെ ചാമ്പ്യന്‍ എന്ന്‌ സമ്മതിച്ചു കൂടേ? ഇന്ത്യന്‍ മനസ്സുകളില്‍ സച്ചിന്‍ സൃഷ്ടിച്ച സ്വാധിനം എത്രത്തോളമുണ്ടെന്നതിന്‌ ചെറിയൊരു അനുഭവം ഇവിടെ പങ്കുവെക്കട്ടെ.കഴിഞ്ഞ വര്‍ഷം സച്ചിന്‍ സെഞ്ച്വറികള്‍ക്ക്‌ തൊട്ടടുത്ത്‌ നിരന്തരം പുറത്തായി കൊണ്ടിരുന്ന സമയം. സച്ചിന്‌ 2007 ല്‍ സച്ചിന്‌ സെഞ്ച്വറി നേടാന്‍ കഴിയില്ലെന്ന്‌ ഒരു ജോതിഷി പ്രവചിച്ചതായി ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. പാകിസ്‌താനെതിരായ മാച്ചില്‍ സച്ചിന്‍ 99 റണ്‍സെടുത്ത്‌ പുറത്തായതിന്റെ തൊട്ടടുത്ത ദിവസം ഒരു ഫോണ്‍ കോള്‍. ആവശ്യം ഇത്രമാത്രം. സച്ചിന്റെ ഫോണ്‍ നമ്പര്‍ വേണം, സച്ചിനുമായി സംസാരിക്കാന്‍ അവസരമൊരുക്കികൊടുക്കുകയും വേണം. ഫോണില്‍ വിളിച്ച്‌ സംസാരിച്ചയാളുടെ, കടുത്ത സച്ചിന്‍ ആരാധകനായ സുഹൃത്തിന്‌ വേണ്ടിയാണ്‌. സച്ചിന്‍ നിരന്തരം സെഞ്ച്വറിക്കടുത്ത്‌ വെച്ച്‌ പുറത്താവുന്നത്‌ സുഹൃത്തിന്റെ മനോനില വഷളാക്കിയിരിക്കുന്നു. സച്ചിന്‍ ഒരു സെഞ്ച്വറിയടച്ചാലേ അദ്ദേഹത്തിന്‌ ഇനി സ്വാസ്ഥ്യം ലഭിക്കുള്ളൂ. സച്ചിന്റെ നിര്‍ഭാഗ്യം വിട്ടകലാന്‍ ഒരു രക്ഷയും നല്‍കണം. മുംബൈയില്‍ സച്ചിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒര പത്രപ്രവര്‍ത്തക സുഹൃത്തിനെ വിളിച്ച്‌ ഞാന്‍ കാര്യം പറഞ്ഞു. അയാളുടെ മരുപടി രസകരമായിരുന്നു. ഇതേ രീതിയില്‍ സച്ചിന്റെ സ്വഞ്ച്വറി നഷ്ടങ്ങള്‍ കാരണം സ്വാസ്ഥ്യം നഷ്ടമായ ഒട്ടേറെ പേരുടെ ഫോണ്‍കോളുകള്‍ സച്ചിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിക്കുന്നുണ്ട്‌. ഇങ്ങനെ സ്വന്തം കുടുംബാംഗത്തെ പോലെ താരത്തെ സ്‌നേഹിക്കുയും അയാളുടെ നഷ്ടങ്ങളില്‍ വേദനിക്കുയും ചെയ്യുന്ന അനേകായിരങ്ങള്‍ സച്ചിന്‍ ഇന്ത്യക്കാര്‍ക്ക്‌ എന്താണെന്നതിന്റെ സൂചനയാണ്‌.നീണ്ട 19 വര്‍ഷം സജീവമായി അന്താരാഷ്ട്ര രംഗത്ത്‌ തുടരുകയെന്നത്‌ ഏത്‌ ഗെയിമിലായാലും ദുഷകരമായ ദൗത്യമാണ്‌. ആ കാലയളവിനുള്ളില്‍ ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കുകയാവും ഏറ്റവും ശ്രമകരമായ കാര്യം. ക്രിക്കറ്റ്‌ പോലെ സാങ്കേതികതക്കും ശാരീരിക ക്ഷമതക്കും ഒരേപോലെ പ്രസക്തിയുള്ള ഗെയ്‌മാവുമ്പോള്‍ കുറേക്കൂടി പ്ലാനിങും കഠിനാദ്വാനവും ആവശ്യമായിവരും. ഇന്ന്‌ നാം കാണുന്നത്‌ 17കാരനായ സച്ചിനെയല്ല. പ്രായം അദ്ദേഹത്തിന്‍രെ ശരീരത്തിലും ഏറെ പ്രഹരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്‌. കളി തുടങ്ങിയ കാലത്തെ റിഫ്‌ളക്ഷനോ കാഴ്‌ചശക്തിയോ ഇന്ന്‌ സച്ചിനില്ല. ഒരു ബാറ്റ്‌സ്‌മാനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും നിര്‍ണായകപ്രാധാന്യമുള്ള ഘടകങ്ങളാണ്‌. പിന്നെ നിരന്തരം പിന്തുടരുന്ന പരിക്കും അസുഖങ്ങളും. എന്നിട്ടും ടീമിന്‌ ഭാരമാവുന്ന കളിക്കാരന്‍ എന്ന തോന്നലുളവാക്കാതെ മിക്ക മല്‍സരങ്ങളിലും തന്റേതായ സംഭാവന നല്‍കാന്‍ സച്ചിന്‌ കഴിയുന്നു. സാങ്കേതിക ക്ഷമതയില്‍ സംഭവിക്കുന്ന കുറവുകള്‍ ബാധിക്കാത്ത രീതിയില്‍ തന്റെ ബാറ്റിങ്‌ ശൈലിയില്‍ മാറ്റം വരുത്താന്‍ സച്ചിന്‌ ഓരോ ഘട്ടത്തിലും കഴിഞ്ഞിട്ടുണ്ട്‌. തന്റെ കരിയര്‍ ദീര്‍ഘിപ്പിക്കുക എന്ന ലക്ഷ്യം വെച്ച്‌ കൃത്യമായ പ്ലാനിങും സച്ചിന്‍ നടത്തുന്നു. പരിക്കുകള്‍ സംഭവിക്കുമ്പോള്‍ അത്‌ പൂര്‍ണമായും ഭേദമാവും വരെ ഗ്രൗണ്ടില്‍ നിന്ന്‌ മാറി നില്‍ക്കും. ടെന്നീസ്‌ എല്‍ബോ എന്ന അസുഖം ഏത്‌ സ്‌പോര്‍ട്‌സ്‌മാന്റെയും കരിയര്‍ അകാലത്തില്‍ അവസാനിപ്പിക്കാന്‍ പോന്നതാണ്‌. പക്ഷെ സച്ചിന്‍ വേണ്ടത്ര സമയമെടുത്ത്‌ പൂര്‍ണമായും അസുഖത്തില്‍ നിന്ന്‌ മോചിതനായി കൂടുതല്‍ കരുത്തോടെ കളിക്കളത്തിലേക്ക്‌ മടങ്ങി വരികയായിരുന്നു. സച്ചിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്‌. സച്ചിന്‍ മങ്ങി തുടങ്ങിയിരിക്കുന്നു, പഴയ പോലെ അക്രമണോല്‍സുകനല്ല, റിട്ടയര്‍മെന്റിന്‌ സമയമായിരിക്കുന്നു, ഇന്ത്യയെ വിജയത്തിലേക്ക്‌ നയിക്കാന്‍ പോന്ന ഇന്നിങ്‌സുകള്‍ കളിക്കാറില്ല- ഇങ്ങനെയുള്ള പരാതികള്‍. സത്യത്തില്‍ സച്ചിനില്‍ നിന്ന്‌ ലഭിച്ചതൊന്നും പോരായെന്ന ഇന്ത്യക്കാരന്റെ ആരാധന കലര്‍ന്ന നിര്‍ബന്ധമാണ്‌ ഇതിന്‌ പിന്നില്‍. സച്ചിന്‍ ബാറ്റുമായി ക്രീസിലേക്ക്‌ നടക്കുമ്പോഴെല്ലാം നമ്മള്‍ സെഞ്ച്വറി പ്രതീക്ഷിക്കുന്നു. അത്‌ ലഭിക്കാതെ വരുമ്പോള്‍ നിരാശരാവുന്നു. സച്ചിനെ കുറിച്ച്‌ ഇനിയും നമ്മള്‍ക്ക്‌ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്‌ 19 വര്‍ഷം കഴിഞ്ഞിട്ടും ക്രിക്കറ്റിനോട്‌ സച്ചിന്‍ 17 കാരന്റെ അഭിനിവേശം സൂക്ഷിക്കുന്നു, എന്നത്‌ തന്നെ ഈ പ്രതീക്ഷക്ക്‌ കാരണം. 2011ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍, മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യക്ക്‌ കപ്പ്‌ സമ്മാനിച്ച്‌ കളി നിര്‍ത്തണം- സച്ചിന്‍ ആഗ്രഹക്കുന്നത്‌ ഇതാണ്‌, നമ്മള്‍ പ്രാര്‍ഥിക്കുന്നതും.

Friday, August 29, 2008

ഇന്ത്യ-ധോനി = ?


യുവരാജ സിങ്‌്‌ ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ ബെവന്‌ ശേഷം അവതരിച്ച ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണെന്ന്‌ പറഞ്ഞത്‌ യുവിയുടേയോ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റേയോ കടുത്ത ആരാധകര്‍ മാത്രമല്ല. ക്രിക്കറ്റ്‌ എന്ന ഗെയിമിനെ തലനാരിഴ കീറി പരിശോധിക്കാന്‍ പ്രാപ്‌തരായ വിഖ്യാത കളിയെഴുത്തുകാരും ഇന്ത്യക്കാരും വിദേശികളുമായ മുന്‍ ക്രിക്കറ്റ്‌ താരങ്ങളും ഈ യുവരാജ്‌ ഫാന്‍സ്‌ അസോസിയേഷനില്‍ ഉള്‍പ്പെടുന്നു. പക്ഷെ പലപ്പോഴും അവര്‍ യുവിയെ കുറിച്ച്‌ ഇങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞ്‌ നാക്കെടുടുക്കുമ്പോഴേക്ക്‌ കാണാം തുടര്‍ച്ചയായി നാലോ അഞ്ചോ മല്‍സരങ്ങളില്‍ അയാള്‍ ഇരട്ട അക്കം കാണാതെ പുറത്താവുന്നത്‌. അപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുമായി ക്രിക്കറ്റിലെ ക്ലാസിക്ക്‌ ശൈലിയുടെ വക്താക്കളായ മറ്റു ചിലര്‍ രംഗത്തെത്തും. അടുത്ത മല്‍സരത്തില്‍ യുവരാജിന്റെ ബാറ്റില്‍ നിന്ന്‌ ആറു സിക്‌സറുകള്‍ പ്രവഹിക്കും. ആ മാച്ചിലും അതിനടുത്ത മാച്ചിലും സെഞ്ച്വറി. തുടരെ ആറു മാച്ചുകളില്‍ യുവിയുടെ മികവില്‍ ഇന്ത്യന്‍ ടീം ജയിക്കും.സത്യത്തില്‍ യുവിയുടെ ഈ തലതിരിഞ്ഞ സ്വഭാവമാണ്‌ ഇന്ത്യന്‍ ടീമിനുമുള്ളത്‌. ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ തുടരെ മല്‍സരങ്ങള്‍ തോല്‍ക്കും. ഒരാഴ്‌ചയേ കഴിഞ്ഞിട്ടുണ്ടാവൂ. അവര്‍ ലോക ചാമ്പ്യന്‍ മാരെ തുടരെ കീഴടക്കും. വിദേശ മണ്ണില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിന്തുടര്‍ന്ന്‌ തുടരെ ജയിച്ച്‌ റെക്കോര്‍ഡിടൂം. നാലു ദിവസം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും ദുര്‍ബലരായ ടീമിനോട്‌ തോല്‍ക്കും. ആയതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ കുറിച്ച്‌ എന്ത്‌ പറയുമ്പോഴും രണ്ടുവട്ടമല്ല, ഒരു നാല്‌ വട്ടം നന്നായി ആലോചിച്ചു കൊള്ളുക. കാരണം ഇന്ന്‌ പറഞ്ഞത്‌/എഴുതിയത്‌ നാളെ തന്നെ നിങ്ങള്‍ക്ക്‌ വിഴുങ്ങേണ്ടി വരും. എല്ലാ കളികളിലും മിക്ക ടീമുകളും കളിക്കാരും ഇങ്ങനെയല്ലേ , ജയവും തോല്‍വിയും മാറി മാറി അവര്‍ക്കും ഉണ്ടാവാറില്ലേ, അതിനെയല്ലേ ഫോം എന്ന്‌ നമ്മള്‍ പരയുന്നത്‌ ? ശരിയാണ്‌ ഫോം അഥവാ പ്രകടന മികവ്‌ എന്നത്‌ സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഫോം നഷ്ടപ്പെട്ട ബാറ്റ്‌സ്‌മാന്‍മാര്‍ തിരിച്ചുവരവിന്‌ വേണ്ടി കഠിനാദ്വാനം ചെയ്യുന്നതിനെ കുറിച്ചെല്ലാം എത്രയോ തവണ എഴുതികഴിഞ്ഞതാണ്‌. ഇത്‌ കുറേയേറെ ശാരീരികവും, അതിലേറെ മാനസികവുമായ ഒരു പ്രതിഭാസമാണെന്ന്‌ ആധുനിക കായിക ശാസ്‌ത്ര വിധഗ്‌ദര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റേയും യുവരാജ്‌ ഉള്‍പ്പെടെയുള്ള കളിക്കാരുടേയും ഓരോ മല്‍സരത്തിലേയും പ്രകടനം കാണുമ്പോള്‍ ഇതിനെ കേവലം ഫോം എന്ന ശീര്‍ഷകത്തിന്‌ കീഴില്‍ വിലയിരുത്താനാവുമോയെന്നത്‌ സംശയമാണ്‌. പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയില്‍ ഇന്ത്യന്‍ മറ്റേത്‌ ടീമുകളേയും അതിശയിപ്പിക്കുന്ന രീതിയിലാണ്‌ ഇന്ത്യന്‍ ടീം. വിജയത്തില്‍ നിന്ന്‌ പരാജയത്തിലേക്ക്‌ വഴുതാനും വീഴ്‌ചയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാനും മറ്റേത്‌ ടീമുകളേക്കാളും കുറച്ച്‌ സമയമേ വേണ്ടൂ നമ്മുടെ നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ്‌ ടീമിന്‌. ഇക്കാര്യത്തില്‍ രാജാക്കന്‍മാരെന്ന്‌ വിലയിരുത്തപ്പെട്ടിരുന്ന പാകിസ്‌താന്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ പിറകിലാണെന്ന്‌ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. കണക്കുകള്‍ ന്നെു പറയുമ്പോള്‍ പിന്നോട്ട്‌ പോയി 1983 തൊട്ടുള്ള കണക്കുകള്‍ തന്നെ നോക്കണം. അന്ന്‌ ലോകത്തെ മുഴുവന്‍ വിസ്‌മയിപ്പിച്ച്‌ ലോക കിരീടം ചൂടിയ കപിലിന്റെ ടീം ലോകകപ്പില്‍ ഫൈനലിലും ഗ്രൂപ്പ്‌ മല്‍സരത്തിലുമായി രണ്ടു തവണ മുന്‍ വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍മാരും അന്ന്‌ ലോകക്രിക്കറ്റിലെ പ്രതിയോഗകളില്ലാത്ത രാജാക്കന്‍മാരുമായിരുന്ന വെസ്റ്റിന്‍ഡീസിനെ കീഴടക്കിയിരുന്നു. മാലങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പര്യടനത്തിന്‌ വന്ന വെസ്റ്റിന്‍ഡീസ്‌ ഇന്ത്യയെ ഏകദിന പരമ്പരയില്‍ തകര്‍ത്ത്‌ അമ്മാനമാടി. അഞ്ച്‌ മാച്ചുകളുള്ള പരമ്പരയില്‍ അഞ്ചിലും ഇന്ത്യ തോറ്റു ! ഇതിന്‌ ശേഷം ഇങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ റെക്കോര്‍ഡുകള്‍ പെട്ടെന്നുള്ള ഉയര്‍ച്ചകളും വീഴചകളും നിറഞ്ഞതാണ്‌. ഈയൊരു സവിശേഷ പ്രവണത ഇന്നും തുടരുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച്‌ നമ്മുടെ ക്രിക്കറ്റ്‌ പണ്ഡിറ്റുകളും സെലക്‌റ്റര്‍മാരും ഏറെ ഉറക്കമിളിച്ചതാണ്‌. അതിന്‌ ലഭ്യമായ ഏറ്റവും വിശ്വായ യോഗ്യമായ ഉത്തരം മനശാസ്‌ത്രപരമായ സവിശേഷതകളാണ്‌ ഇതിന്റെ കാരമമെന്നതാണ്‌. ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ ഇവിടെയെത്തിയ വിദേശികളായ പരിശീലകരും മനശാസ്‌ത്ര വിധഗ്‌ദരുമെല്ലാം ഈയൊരു പ്രശ്‌നത്തില്‍ ഊന്നിയാണ്‌ ഗവേഷണം നടത്തിയത്‌. പക്ഷെ പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ച്വേണം ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളേയും വീഴ്‌ചകളേയും വിലയിരുത്താന്‍. ഓരോ കാലഘട്ടത്തിനും അനുയോജ്യരായ പ്രതിഭയുള്ള ക്രിക്കറ്റര്‍മാരെ ഉദ്‌പാദിപ്പിക്കുന്നതില്‍ എന്നും മുമ്പന്തിയിലാണ്‌ ഇന്ത്യ വ്യക്തിഗത ക്രിക്കറ്റിലെ വ്യക്തിഗത റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ തന്നെ അത്‌ വ്യക്തം. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ കളിക്കാനിറങ്ങുമ്പോള്‍ തങ്ങളുടെ പ്രതിഭയോട്‌ നീതി പുലര്‍ത്താന്‍ കഴിയാതെ പോവുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും ഈ മാനസിക ദൗര്‍ബല്യത്തിന്‌ കീഴ്‌പ്പെട്ടിരിക്കുന്നു. സ്ഥിരമായ ഏകദിന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഇന്ത്യ വീമു പോവുന്നതിന്‌ മറ്റ്‌ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.ഇനി ഈയൊരു ദൗര്‍ബല്യത്തില്‍ നിന്ന്‌ അല്‍പ്പമെങ്കിലും മുക്തരായ മൂന്നോ നോലോ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍? എണ്‍പതുകള്‍ക്ക്‌ ശേഷമുള്ള ഇന്ത്യയുടെ കളികള്‍ വിലയിരുത്തികൊണ്ട്‌ പറയാം. കപില്‍ദേവ്‌, വീരേന്ദര്‍ സെവാഗ്‌, ധോനി. ഈ മൂന്നുപേരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്ലാസിക്‌ ഭുമികയില്‍ നിന്ന്‌ ഉരുവം കൊണ്ടവരല്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ കറങ്ങി കൊണ്ടിരുന്ന വിരലിണ്ണാവുന്ന നഗരങ്ങള്‍ക്ക്‌ പുറമെ നിന്ന്‌ ഉയര്‍ന്നു വന്ന ഗ്രാമീണരായ ക്രിക്കറ്റര്‍മാരാണ്‌ താനും. (ഗ്രാമീണര്‍ക്ക്‌ ധൈര്യവും മനക്കട്ടിയും കൂടുമെന്ന്‌ കവിവാക്യം.) ഇപ്പോള്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നേടിയ വിജയം തീര്‍ച്ചയായും ധോനിയുടെ വിജയമായി വേണം വിലയിരുത്താന്‍. സച്ചിനും സെവാഗും പരിക്കു മൂലം പിന്‍മാറിയിരുന്നു. ഗൗതം ഗംഭീറും യുവരാജും അമ്പേ പരാജയമായി എന്നിട്ടും ഇന്ത്യ ഒരു മല്‍സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര ജയിച്ചു. ആദ്യം മല്‍സരത്തില്‍ തോറ്റ്‌ പിന്നില്‍ നിന്ന ശേഷം , ഇനിയും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മൊത്തത്തില്‍ തന്നെ പരിഹരിച്ചിട്ടില്ലാത്ത അജാന്ത മെന്‍ഡിസ്‌ എന്ന "സുഡോകു" വിനെ അതിജീവിച്ച്‌ ധോനി ടീമിനെ വിജയ തീരത്തെത്തിച്ചു. ജയിച്ച മല്‍സരങ്ങളിലെല്ലാം ബാറ്റ്‌ കൊണ്ട്‌ ധോനിയുടെ കാര്യമായ സംഭാവനയുണ്ട്‌. ഒപ്പം ക്യാപ്‌റ്റനെന്ന നിലയിലും ധോനി ഈ ജയത്തില്‍ നിരാണായക പങ്കു വഹിച്ചു.സച്ചിന്‍ തെണ്ടുല്‍ക്കറുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ നിസ്സാരനായ ബാറ്റ്‌സ്‌മാനാണ്‌ ധോനി. പക്ഷെ താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം സച്ചിനെ മറികടന്ന്‌ ഇഈന്ത്യന്‍ ക്രിക്കറ്റിന്‍രെ പ്രതീകമായി മാറുന്നതിന്റെ സൂചന ഇപ്പോഴേ ധോനി നല്‍കി കഴിഞ്ഞു. വിശുദ്ധരായ ദൈവങ്ങളേക്കാള്‍ പലപ്പോഴും നമുക്ക്‌ ഇഷ്ടം തോന്നുക നമുക്ക്‌ വേണ്ടി പടവെട്ടി ജയിക്കുന്ന പോരാളികളെയാവും.

Friday, July 4, 2008

റണ്‍ റെയ്‌ന(ന്‍)


ഒരു വര്‍ഷം മുമ്പ്‌ അന്നത്തെ ഇന്ത്യന്‍ കോച്ച്‌ ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേഷ്‌ കുമാര്‍ റൈനയെ കുറിച്ച്‌ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാവേണ്ട കളിക്കാരനെന്നായിരുന്നു റൈനയെ കുറിച്ച്‌ ചാപ്പലിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക്‌ വേണ്ടി കളിച്ച ആദ്യ മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച റൈന പക്ഷെ വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സ്ഥാനത്ത്‌ നിന്ന്‌ മാറി അധികം കഴിയുന്നതിന്‌ മുമ്പ്‌ റൈന ടീമില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തു. ഇപ്പോള്‍ ആറു മാസത്തിന്‌ ശേഷം ഈ ഉത്തര്‍പ്രദേശുകാരന്‍ ടീമിലേക്ക്‌ തിരിച്ചെത്തുന്നത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ വേണ്ടി കളിച്ച മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തിലാണ്‌. ഈ രണ്ടാം വരവില്‍ റൈന ചാപ്പല്‍ തന്നെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ പൊരുള്‍ എന്തായിരുന്നുവെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ പാകിസ്‌താനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 301 റണ്‍സ്‌ റൈന നേടിക്കഴിഞ്ഞു. ഇതില്‍ രണ്ടു മാച്ചുകളില്‍ വമ്പന്‍ സ്‌കോറുകള്‍ പിന്തുടരവെ, തുടക്കത്തില്‍ ടീമിന്‌ വിക്കറ്റ്‌ നഷ്ടമായ അവസ്ഥയില്‍, അതായത്‌ സമര്‍ദ്ധ ഘട്ടത്തില്‍ പൊരുതി ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. ഉജ്വല ഫോമില്‍ റൈനയുടെ രണ്ടാംവരവ്‌ ഏകദിന മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങ്‌ നിരയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഓപ്പണര്‍ ഗൗതം ഗംഭീര്‍ സമീപ കാലത്ത്‌ പ്രകടമാക്കുന്ന ഫോമും ക്ലാസും ഇന്ത്യയെ വിജയികളുടെ സംഘമാക്കി തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഒപ്പം വീരേന്ദര്‍ സെവാഗ്‌, ഓസ്‌ട്രേലിയക്കാരന്‍ ബെവന്‍ രംഗമൊഴിഞ്ഞതിന്‌ ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ന്‌ ലോകത്തെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന പദവിക്ക്‌ ആന്‍ഡ്രൂ സൈമണ്ട്‌സുമായി മല്‍സരിച്ചുകൊണ്ടിരിക്കുന്ന യുവരാജ്‌ സിങ്‌, മഹേന്ദ്ര സിങ്‌ ധോനി, സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഇവരെയെല്ലാം കവച്ചു വെക്കാന്‍ പ്രാപ്‌തനാണെന്ന്‌ ക്രിക്കറ്റ്‌ വിധഗ്‌ദര്‍ വിലയിരുത്തുന്ന രോഹിത്‌ ശര്‍മ.... ഈയൊരു ബാറ്റിങ്‌ നിര ക്ലിക്ക്‌ ചെയ്‌തുകഴിഞ്ഞെന്ന സൂചനയാണ്‌ ഏഷ്യാകപ്പ്‌ നല്‍കുന്നത്‌. ഏഷ്യാകപ്പിലും അതിന്‌ മുമ്പ്‌ നടന്ന കിറ്റ്‌പ്ലൈ കപ്പിലുമായി ജൂണ്‍ മാസത്തില്‍ കളിച്ച ആറു മാച്ചുകളില്‍ ഇന്ത്യ നേടിയ സ്‌കോറുകള്‍ നോക്കുക.(പട്ടിക കാണുക)മൊത്തം 269 ഓവറില്‍ 32 വിക്കറ്റ്‌ നഷ്ടത്തില്‍ 1802 റണ്‍സ്‌ ഈ മാച്ചുകളില്‍ നിന്ന്‌ ഇന്ത്യ നേടി. ഒരു ഓവറില്‍ ശരാശരി 6.69 റണ്‍സ്‌ ! രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണുകളായിരുന്ന സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌ എന്നിവര്‍ ഇല്ലാതെയാണ്‌ ഇന്ത്യഇപ്പോള്‍ കളിക്കുന്നത്‌ എന്നും ഓര്‍ക്കണം. ഓസ്‌ട്രേലിയയില്‍ കളിച്ച ബെന്‍സന്‍ ആന്റ്‌ ഹെഡ്‌ജസ്‌ ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടെ ഫിബ്രവരി പത്തിന്‌ ശേഷം കളിച്ച 14 മാച്ചില്‍ പത്തും ഇന്ത്യ ജയിച്ചു. അവസാനമായി കളിച്ച 9 മാച്ചില്‍ എട്ടും ധോനിയുടെ ടീം ജയിച്ചു.ഓകദിന ക്രക്കറ്റിന്‌ തികച്ചും അനുയോജ്യനായ മികച്ച അറ്റാക്കിങ്‌ ബാറ്റ്‌സ്‌മാന്‍ എന്ന്‌ തെളിയിച്ചുകഴിഞ്ഞ റോബിന്‍ ഉത്തപ്പക്ക്‌ അവസാന ഇലവനില്‍ സ്ഥാനം കണ്ടെത്താനാവാതെ പുറത്തിരിക്കേണ്ടി വരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ടീമിലേക്ക നടന്നു കയറിയ യൂസഫ്‌ പഠാനും പരിമിതമായേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ. തീര്‍ന്നില്ല, ഇന്ത്യക്ക്‌ വേണ്ടികളിച്ചപ്പോഴെല്ലാം മികവു പുലര്‍ത്തിയ ദിനേഷ്‌ കാര്‍ത്തിക്‌, ഐ പി എല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച മുന്‍ ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു, ശിഖര്‍ ധവാന്‍, അസ്‌നോദ്‌കര്‍ തുടങ്ങി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മികവു കാട്ടാന്‍ ശേഷിയുള്ള എത്രയോ യുവാക്കള്‍ പുറത്തിരിക്കുന്നു. അവരോട്‌ നീതി കാണിക്കാന്‍ ബി സി സി ഐയും ടീം മാനേജ്‌മെന്റും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യക്ക്‌ തുടരെ ടൂര്‍ണമെന്റുകള്‍ കളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ കളിക്കാര്‍ക്ക്‌ മാറി മാറി അവസരം നല്‍കുക. എന്നതാണ്‌ പ്രാഥമികമായ പ്രതിവിധി. മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നടന്ന ചില ഏകദിന ചാമ്പ്യന്‍ ഷിപ്പുകളില്‍ അവര്‍ സീനിയര്‍ ടീമിന്‌ ഒപ്പം തന്നെ അവരുടെ എ ടീമിനേയും കളിപ്പിച്ചിരുന്നു. ഈയൊരു ഫോര്‍മുല ഇന്ത്യക്കിപ്പോള്‍ അനായാസം പരീക്ഷിക്കാവുന്നതേയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടനയില്‍(ഐ സി സി) ഇന്ത്യക്കുള്ള സ്വാധിന ശക്തി വിനിയോഗിക്കേണ്ടത്‌ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കാവണം. നമുക്ക്‌ തിരിച്ച്‌ ഏഷ്യാകപ്പിലേക്ക്‌ വരാം. ഈ വരികള്‍ എഴുതുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ലീഗ്‌ മല്‍സരങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോനി ഓരോ മല്‍സരം കഴിയും തോറും ടീമിനു മേല്‍ തനിക്കുള്ള സ്വാധിനവും നിയന്ത്രണവും കൂടുതല്‍ ബലപ്പെടുത്തിവരുന്നു എന്നത്‌ ശൂഭ സൂചനയാണ്‌. എത്ര വേഗത്തിലാണ്‌, ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ലഭിച്ച മികച്ച ക്യാപ്‌റ്റന്‍മാരുടെ ഗണത്തില്‍ ധോനി ഇടം പിടിച്ചത്‌. അതേസമയം പാക്‌ ക്യാപ്‌റ്റന്‍ ഷോയിബ്‌ മാലിക്കിനെ സംബന്ധിച്ചിടത്തോളം അനുദിനം കാര്യങ്ങള്‍ വഷളായി വരുന്നു. പാക്‌ ക്രിക്കറ്റില്‍ ഇന്നും ഏറ്റവും സ്വാധീനശക്തിയുള്ള ശബ്ദത്തിന്‌ ഉടമയായ ഇമ്രാന്‍ഖാന്‍ ക്യാപ്‌റ്റന്‍ എന്നതിനും ഇപ്പുറം ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ തന്നെ മാലിക്കിനെ ടീമില്‍ നിലനിര്‍ത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്‌തുകൊണ്ട്‌ രംഗത്ത്‌ വന്നിരിക്കുകയാണ്‌. ഈ ഏഷ്യാകപ്പ്‌ മാലിക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമാണ്‌.

Saturday, June 7, 2008

റോയല്‍ റോയല്‍സ്‌


പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മല്‍സരത്തിനിടെ ഗ്യാലറിയില്‍ ഉയര്‍ത്തികാണിച്ച ഒരു ബാനര്‍ ഇങ്ങനെയായിരുു. 2011 ലോകകപ്പ്‌. ഇന്ത്യന്‍ കോച്ച്‌- ഷെയിന്‍ വോ. ക്യാപ്‌റ്റന്‍- എം എസ്‌ ധോനി. രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചും ക്യാപ്‌റ്റനുമായ വോണിനെ ഇന്ത്യന്‍ കോച്ചാക്കുകയെത്‌ പ്രായോഗിക തലത്തില്‍ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും സുന്ദരമായ ഒരാശയമാണ്‌. വോ ദുര്‍നടപ്പുകാരനാണ്‌, അച്ചടക്കമില്ല, സ്‌പോര്‍ട്‌സ്‌ താരത്തിന്‌ യോജിക്കാത്ത വിധം മദ്യപിക്കും, പുകയടിക്കും. ആരോപണങ്ങള്‍ ഒരുപാടുണ്ടാവും. പക്ഷെ, രാജസ്ഥാന്‍ ടീമിലേക്ക്‌ തനിക്ക്‌ ലഭിച്ച ശരാശരിക്കാരെ കരുതിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ വോ പ്രചോദിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വളര്‍ത്തുകയും അതുവഴി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തത്‌ കാണുമ്പോള്‍ അങ്ങനെ കൊതിച്ചുപോവുതില്‍ തെറ്റില്ല. വോണിന്‌ മറ്റ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരില്‍ നിുള്ള പ്രകടമായ വ്യത്യാസം വോ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ പോലെ വൈകാരികമായി ക്രിക്കറ്റിനെ സമീപിക്കുു എതാണ്‌. നിര്‍വികാരരായി, ക്രിക്കറ്റിനെ സാങ്കേതികമായും, ശാസ്‌ത്രീയമായും സമീപിക്കു ഹൈഡനേയോ പോണ്ടിങിനേയോ പോലായിരുില്ല ഒരിക്കലും വോ. റോയല്‍സ്‌ ടീമിലെ ഇന്ത്യന്‍ കളിക്കാരുമായി പെ`െ്‌ അടുക്കാനും അവരുടെ ദാദയാവാനും വോണിന്‌ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. ടീമിലെ കളിക്കാരുമായി മാത്രമല്ല ഇന്ത്യയിലെ കാണികളുമായി ഇങ്ങനെ ഊഷ്‌മളമായ ബന്ധം പുലര്‍ത്തു ഓസീസ്‌ ക്രിക്കറ്ററാണ്‌ വോ. മുമ്പ്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ കളിക്കാന്‍ വരുമ്പോഴെല്ലാം ബൗണ്ടറി ലൈനിനടുത്ത്‌ ഫീല്‍ഡ്‌ ചെയ്യുമ്പോള്‍ കാണികള്‍ വോണിന്റെ പേര്‌ വിളിച്ച്‌ ആര്‍ക്കുതും വേ ഉടന്‍ തിരിഞ്ഞുനി്‌ ഗോഷ്ടികള്‍ കാണിച്ച്‌ രസിപ്പിക്കുതും എത്രയോ തവണ കണ്ടിരുു. വോണും ഇന്ത്യന്‍ മനസാക്ഷിയും തമ്മിലുള്ള ഈ രസതന്ത്രമാണ്‌ ആത്യന്തികമായി ഐ പി എല്ലില്‍ റോയല്‍സിന്റെ കിരീടധാരണത്തിലേക്ക്‌ നയിച്ചത്‌. വോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നി്‌ വിരമിച്ചി`്‌ ഒരു വര്‍ഷം തികയുു. അതിനും എത്രയോ വര്‍ഷം മുമ്പേ ത െഓസീസ്‌ ഏകദിന ടീമില്‍ നി്‌ പുറത്തായിരുു. അതേ വോ ഇപ്പോള്‍ ഏകദിന മല്‍സരങ്ങളേക്കാള്‍ ശാരീരിക ക്ഷമതയുള്‍പ്പെടെയുള്ള ശേഷികള്‍ ആവശ്യമായ ട്വന്റി-20 ക്രിക്കറ്റില്‍ വോ നടത്തു പ്രകടനം കേവലം ഒരു വെറ്റ്‌റന്റേതല്ല. ലീഗില്‍ 19 വിക്കറ്റ്‌ നേടിയ വോ വിക്കറ്റ്‌ വേ`ക്കാരുടെ പ`ികയില്‍ തന്‍വീര്‍ സൊഹൈലിന്‌ പിിലായി ശ്രീശാന്തിനൊപ്പം രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുു. ബചില മാച്ചുകളില്‍ ബാറ്റ്‌കൊണ്ടും ടീമിന്‌ ജയമൊരുക്കു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ വോണിന്‌ കഴിഞ്ഞു. എാല്‍ എല്ലാറ്റിനുമുപരി ക്യാപ്‌റ്റന്‍സി തെയാണ്‌ ഇവിടെ നിര്‍ണായക റോള്‍ വഹിച്ചത്‌. രാജസ്ഥാന്റെ വിജയത്തില്‍ ഷെയിന്‍ വാട്‌സന്‍, യൂസഫ്‌ പഠാന്‍, സ്വപ്‌നില്‍ അസ്‌നോദ്‌കര്‍, തന്‍വീര്‍ സൊഹൈല്‍ എിവരും നിര്‍ണായക പങ്കു വഹിച്ചു. ലീഗില്‍ ഉടനീളം വാട്‌സന്‍ പ്രകടമാക്കിയ ആള്‍ റൗണ്ട്‌ മികവ്‌ ഒരു ചാമ്പ്യന്‍ഷിപ്പിലോ സീരിസിലോ ഒരു താരത്തിന്‌ കഴിയാവുതിന്റെ പരമാവധിയാണ്‌. വന്‍തുക സമ്മാനമായുള്ള ഈ മാന്‍ ഓഫ്‌ ദ സീരിസ്‌ അവാര്‍ഡ്‌ പോലും അതിന്‌ അര്‍ഹിക്കു പ്രതിഫലമാവുില്ല.ചെ ൈടീമും തങ്ങള്‍ക്ക്‌ ലഭിച്ച റണ്ണറപ്പ്‌ പദവി പൂര്‍ണമായി അര്‍ഹിക്കുു. ഐ പി എല്ലിനായി പെ`െ്‌ ത`ികൂ`ിയുണ്ടാക്കിയ ഒരു ടീം ആണ്‌ എ്‌ തോിക്കാത്ത വിധം സൂപ്പര്‍ കിങ്‌സിനെ മീറ്റിയെടപക്കാനും കളിക്കാര്‍ക്കിടയില്‍ മികച്ച പരസ്‌പരധാരണയും ടീം സ്‌പിരിറ്റും വളര്‍ത്തിയെടുക്കാനും ക്യാപ്‌റ്റന്‍ ധോനിക്കും കഴിഞ്ഞു. ഇക്കാര്യത്തില്‍ വോണിനോളം ത െമികവ്‌ മഹിക്കുമുണ്ട്‌. ധോനി എത്തരത്തിലുള്ള ക്യാപ്‌റ്റനാണെ്‌ വ്യക്തമാക്കാന്‍ ഒരു ഉദാഹരണം മാത്രം പറയാം. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ്‌ കീപ്പറാണ്‌ ധോനി. ധോനിയുമായി ആ സ്ഥാനത്തിന്‌ വേണ്ടി മല്‍സരിക്കാന്‍ കെല്‍പ്പുള്ള പാര്‍ഥിവ്‌ പ`േല്‍ ചെ ൈടീമിലുണ്ടായിരുു- പാര്‍ഥിവ്‌ പ`േല്‍. പ`േല്‍ ധോനിയേക്കാള്‍ ചെറുപ്പമാണ്‌. മുമ്പ്‌ ഇന്ത്യന്‍ ടീമില്‍ കളിച്ചി`ുണ്ട്‌. ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള തീവ്ര ശ്രമത്തിലാണ്‌. ഇങ്ങനെയൊരു സാഹചര്യത്തില്‍ മിക്ക ക്യാപ്‌റ്റന്‍മാരും ചെയ്യുകയെന്താവും. ഇന്ത്യന്‍ ക്രിക്കറ്രിലെ ത െമുനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയാം. തന്റെ പ്രതിയോഗിയാവാന്‍ സാധ്യതയുള്ളവനെ കളിപ്പിക്കാതെ സൈഡ്‌ബെഞ്ചിലിരുത്തി ഒതുക്കാം. പക്ഷെ ധോനി ചെയ്‌തതോ? പാര്‍ഥിവിനെ കളിപ്പിച്ചു, വിക്കറ്റ്‌കീപ്പറും ഓപ്പണറുമായി. പാര്‍ഥിവ്‌ സെമിയിലും ഫൈനലിലും ഉല്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുത്തു. വീണ്ടും സെലക്‌റ്റര്‍മാരുടെ കമുിലെത്താല്‍ പാര്‍ഥിവിന്‌ കഴിഞ്ഞിരിക്കുു. ആയതിനാല്‍ സുഹൃത്തുക്കളെ ഈ ക്യാപ്‌റ്റനെ, ധോനിയുടെ ക്യാരക്‌റ്ററിനെ നമുക്ക്‌ നമിക്കാം.ലീഗിനെന്തിന്‌ സെമിയും ഫൈനലും? എല്ലാ ടീമുകളും സ്വന്തം ഗ്രൗണ്ടിലും പ്രതിയോഗികളുടെ ഗ്രൗണ്ടിലുമായി രണ്ടു തവണ പരസ്‌പരം മല്‍സരിച്ചതിനു ശേഷം ചാമ്പ്യന്‍മാരെ നീര്‍ണയിക്കാന്‍ വീണ്ടും സെമിയും ഫൈനലും! ലീഗ്‌ എതിന്റെ അര്‍ത്ഥം മനസ്സിലാക്കാത്തത്‌ കൊണ്ടാണ്‌ ഐ പി എല്‍ അധികൃതര്‍ ഇങ്ങനെയൊരു വങ്കത്തത്തിന്‌ തുനിഞ്ഞതെ്‌ പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. നിരന്തര പോരാ`ത്തിലുടെ ജയിച്ചുകയറി മുിലെത്തു ടീമാണ്‌ ചാമ്പ്യന്‍ ടീം. അല്ലാതെ അതുവരെ കളിച്ച കളികളും നേടിയ പോയന്റുകളുമെല്ലാം വിസ്‌മരിച്ച്‌ രണ്ടു മാച്ചുകളുടെ അടിസ്ഥാനത്തില്‍ ചാമ്പ്യന്‍മാരെ നിര്‍ണയിക്കു രീതി നീതികേടാണ്‌. ഏതായാലും വലിയ വീറും വാശിയും ഉയര്‍ത്തിയ, അതു വഴി കാണികളുടെ പ്രീതി സമ്പാദിച്ച ലീഗ്‌ പൊരാ`ങ്ങള്‍ക്ക്‌ ശേഷം മുംബൈയില്‍ നട സെമി ഫൈനലുകള്‍ നനഞ്ഞ പടകം പൊലെ ചീറ്റി പോയപ്പോള്‍ ഇങ്ങനെയൊരു ഏര്‍പ്പാട്‌ വേണ്ടായിരു്‌െ ഐ പി എല്‍ സംഘാടകര്‍ക്കും തോിയിരിക്കണം. അത്രയ്‌ക്ക്‌ ഏകപക്ഷീയവും അതുവഴി വിരസവുമായിരുു രണ്ടു സെമി ഫൈനല്‍ മല്‍സരങ്ങളും. ട്വന്റി-20 മല്‍സരങ്ങളുടെ ജീവന്‍ സ്‌കോറിങ്ങിന്റെ വേഗതയാണ്‌. സികസറുകളും ബൗണ്ടറികളും കൊണ്ടുള്ള പോരാ`ം. ക്രിക്കറ്റ്‌ എ ദീര്‍ഘമായ ഗെയിമിനെ കുറിയതും സ്‌ഫോടനാത്മകവുമാക്കി തീര്‍ത്ത്‌ കൂടുതല്‍ കാണികളെ ആകര്‍ഷിക്കുക എ വിപണന തന്ത്രമാണല്ലോ ട്വന്റി-20 ക്രിക്കറ്റ്‌ വികസിപ്പിച്ചെടുത്തതിന്‌ പിില്‍. അതിന്‌ കടക വിരുദ്ധമായ രീതിയില്‍ ഈ ലീഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നട ഗ്രൗണ്ടുകളില്‍ വെച്ച്‌ ബാറ്റിങ്‌ ഏറ്റവും ദുഷ്‌ക്കരമായ മുംബൈ വാംഖ്‌ഡെ സ്റ്റേഡിയത്തില്‍ ത െസെമി ഫൈനലുകള്‍ നടത്താനുള്ള തീരുമാനം പാളിപ്പോയി. ഫൈനല്‍ നടത്തിയ ഡി വൈ പാ`ീല്‍ സ്റ്റേഡിയത്തിലെ പിച്ചാവ`െ ബാറ്റ്‌സ്‌മാന്‍മാരോട്‌ അത്രപോലും സ്‌നേഹം കാണിക്കുതായിരുില്ല. ലീഗ്‌ റൗണ്ടില്‍ കളിച്ച 14 മാച്ചില്‍ പതിനൊും ജയിച്ച്‌ ചാമ്പ്യന്‍മാരായെത്തിയ റോയല്‍സും ഏഴു ജയവുമായി കടു കൂടിയ ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മല്‍സരത്തില്‍ ഈ അന്തരം ശരിക്കും പ്രകടമായിരുു. ടോസ്‌ വീരേന്ദര്‍ സെവാഗ്‌ ജയിച്ചു. പക്ഷെ, അതിനു ശേഷം മല്‍സരത്തില്‍ ഒരു ടീമേ ഉണ്ടായിരുുള്ളൂ- റോയല്‍സ്‌. ക്യാപ്‌റ്റന്‍ ഷെയിന്‍ വോണിന്റെ കണ്ടെത്തെലായ ഓപ്പണര്‍ സ്വപ്‌നില്‍ അസ്‌നോദ്‌കര്‍ സെമിയിലും തന്റെ വൈഭവം പ്രകടമാക്കിയപ്പോഴെ ഡല്‍ഹി ക്യാമ്പ്‌ വിറകൊണ്ടിരുു. സ്വപ്‌നിലും സഹ ഓപ്പണര്‍ ഗ്രേം സ്‌മിത്തും പുറത്തായതിന്‌ ശേഷം വോ പിഞ്ച്‌ ഹിറ്ററായി ഇറക്കിയ തന്‍വീര്‍ സൊഹെയ്‌ല്‍ പരാജയപ്പെടുക കൂടെ ചെയ്‌തപ്പോള്‍ ഡല്‍ഹിക്കാര്‍ക്ക്‌ ഒ്‌ ശ്വാസം വിടാന്‍ ഇട കി`ിയെ്‌ മാത്രം. റോയല്‍സിന്റെ ററേറ്റെ്‌ കുറച്ചെടുക്കാന്‍ ഈ അവസരം ഉപയോഗിക്കാനും കഴിഞ്ഞു. അത്‌ പക്ഷെ താല്‍ക്കാലികമായിരുു. ഷെയ്‌ന്‍ വാട്‌സനും യൂസഫ്‌ പഠാനും ചേര്‍തോടെ ഡെല്‍ഹി ബൗളര്‍മാര്‍ സുല്ല്‌ പറഞ്ഞു. യൂസഫ്‌ പന്തിന്റെ ഗുണനിലവാരമൊും നോക്കാതെ ഒാൊയി അതിര്‍ത്തിവരയ്‌ക്കപ്പുറത്തേക്ക്‌ അടിച്ചകറ്റാന്‍ തുടങ്ങിയപ്പോഴേ സെവാഗിന്റെ ഗെയിം പ്ലാന്‍ തകര്‍ുതരിപ്പണമായിരുു. അവസാന ഓവര്‍വരെ ക്രീസില്‍ തകര്‍ത്താടിയ യൂസഫ്‌ മല്‍സരം റോയല്‍സിന്റെ വരുതിയിലാക്കി.ബാറ്റിങ്‌ പൊതുവെ അത്ര അനായാസമല്ലാത്ത ഈ പിച്ചില്‍ ഇരുൂറോളം വരു ടോ`ല്‍ ചെയ്‌സ്‌ചെയ്യുകയെത്‌ ഏറെക്കുറെ അസാധ്യമായിരുു. എങ്കിലും ലീഗിലുടനീളം റണ്ണടിച്ചുകൂ`ി ഏറെ ദിവസങ്ങള്‍ തലയില്‍ ഓറഞ്ച്‌ ക്യാപ്പുമായി വിലസിയിരു ഗൗതം ഗംഭീറിന്റെ സാിധ്യം ഡല്‍ഹി ആരാധകര്‍ക്ക്‌ നേര്‍ത്തൊരു പ്രതീക്ഷ നല്‍കിയിരുു. അത്‌ നാലാമത്തെ ഓവറില്‍ ത െറോയല്‍സ്‌ റോയലായി ത െഅവസാനിപ്പിച്ചു. സബ്‌സ്‌റ്റിറ്റിയൂ`്‌ ഫീല്‍ഡര്‍ തരുവര്‍ കോലിയുടെ തകര്‍പ്പന്‍ ക്യാച്ച്‌ മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചുകഴിഞ്ഞിരുു. പിീട്‌ ദുര്‍ബലമായ ചെറുത്തുനില്‍പ്പുപോലും ഉണ്ടായില്ല. ഡല്‍ഹിക്കാര്‍ റോയല്‍സിനെ ഫൈനലിലേക്ക്‌ ആനയിച്ചു. രണ്ടാം സെമിയില്‍ ആന്റീക്ലൈമാക്‌സായിരുു. ലീഗ്‌ റൗണ്ടില്‍ രണ്ട്‌ തവണ മു`ിപ്പോഴും ചെൈയ്‌ക്കായിരുു ജയമെത്‌ ശരി. കളിക്കാരുടെ ഫോമും സെമിയിലേക്ക്‌ യോഗ്യതനേടിയ രീതിയും അതുവരെയുള്ള പോയന്റ്‌ നിലയുമെല്ലാം നോക്കുമ്പോള്‍ പഞ്ചാബിനായിരുു മുന്‍തൂക്കം. പഞ്ചാബ്‌ തോല്‍ക്കാം. എാല്‍ ഇങ്ങനെയൊരു കീഴടങ്ങള്‍ ഞെ`ിക്കുതായിരുു. ആദ്യ സെമിയില്‍ ഡല്‍ഹിക്ക്‌ പിണഞ്ഞ അമളി കണക്കിലെടുത്താവണം. ടോസ്‌ കി`ിയ യുവരാജ്‌ ബാറ്റിങ്‌ തിരഞ്ഞെടുത്തു. ഡല്‍ഹി ഗംഭീറിനെ ആശ്രയിച്ചിരു പോലെ പഞ്ചാബും ഒരു ബാറ്റ്‌സ്‌മാന്റെ തകര്‍പ്പന്‍ ഫോമിനെ ചുറ്റിപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്‌തിരുു. ഗംഭീറിന്റെ തലയില്‍ നി്‌ ഓറഞ്ച്‌ ക്യാപ്പ്‌ ത`ിയെടുത്തിരു ഷോ മാര്‍ഷിനെ. എന്‍റ്റിനിയും മന്‍പ്രീത്‌ ഗോണിയും ചേര്‍്‌ നടത്തിയ പേസ്‌ അറ്റാക്കിന്‌ മുില്‍ ഹോപ്‌സും യുവരാജും സംഘകാരയും വീണപ്പോള്‍ പോലും പ്രതീക്ഷക്ക്‌ വകയുണ്ടായിരുു. എാല്‍ അതുവരെ തരക്കേടില്ലാതെ കളിച്ചുവരികയായിരു മാര്‍ഷ്‌ ആറാം ഓവറില്‍ എന്‍റ്റിനിയുടെ പന്തില്‍ ബൗള്‍ഡായതോടെ സംഗതി ക്ലീന്‍. ഈയൊരു ഒറ്റ വിക്കറ്റിന്റെ പേരിലാണ്‌ എന്‍റ്റിനിയെ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി തിരഞ്ഞെടുത്തത്‌. അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസവും കാണില്ല. കാരണം സൂപ്പര്‍ കിങ്‌സിനും ഫൈനലിനും ഇടയ്‌ക്ക്‌ ഒരു മലപോലെ ഉയര്‍ു നിത്‌ ഇ ഓസ്‌ട്രേലിയനായിരുു. ആ മലയിടിച്ച വീരന്‍ ത െസെമിയിലെ വീരന്‍. മല്‍സരം ട്വന്റി-20 യാണ്‌. തകര്‍ത്തടിക്കണം. പക്ഷെ അല്‍പം ക്ഷമയും പക്വതയുമൊക്കെ ഈ കളിയിലും വേണം. പ്രത്യേകിച്ചും വാംഖ്‌ഡേയിലേതു പോലുള്ള പിച്ചുകളില്‍. അത്‌ ഉള്‍ക്കൊള്ളാതെ കളിച്ച പഞ്ചാബിന്റെ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഈ പരാജയം അര്‍ഹിക്കുത്‌ ത.െ 112 റസെത്‌ ഒിനും തികയാത്ത ടോ`ലാണ്‌. പക്ഷെ ഭാവനാശാലിയായ ക്യാപ്‌റ്റന്‍മാര്‍ക്ക്‌ ഇത്ര ശോചനീയമായ നിലയില്‍ നി്‌ ടീമിനെ മുാേ`്‌ കൊണ്ടു പോവാനും, ചുരുങ്ങിയ പക്ഷം പ്രതിയോഗികളെ അങ്ങനെ എളുപ്പം ജയിക്കാന്‍ വിടാതിരിക്കാനെങ്കിലും കഴിയും. പഞ്ചാബിന്റെ സെമി വരെയുള്ള കുതിപ്പിനെ സ്‌മരിച്ചുകൊണ്ടു ത െപറയ`െ, യുവരാജ്‌ ശരാശരിക്ക്‌ മുകളില്‍ മാര്‍ക്ക്‌ വാങ്ങു ക്യാപ്‌റ്റനല്ല. മുമ്പ്‌ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റനാവുത്‌ യുവി സ്വപ്‌നം കണ്ടിരുു. അ്‌ അങ്ങനെ സംഭവിച്ചിരുെങ്കില്‍ അതൊരു ദുരന്തമാവുമായിരുുവെ്‌ ഇപ്പോള്‍ തോുു. പന്ത്‌ നായി സീം ചെയ്‌തിരു പിച്ചില്‍ തുടക്കത്തില്‍ പേസ്‌ ബൗളര്‍മാരെ ത െഎറിയിക്കുകയായിരുു യുവി ചെയ്യേണ്ടിയിരുത്‌. മറിച്ച്‌ ധോനി ആദ്യ ഓവര്‍ മുത്തയ്യ മുരളീധരനെ കൊണ്ട്‌ എറിയ്‌ച്ചിരുു എത്‌ കൊണ്ടോ ആവോ മൂാം ഓവറില്‍ ത െപഞ്ചാബ്‌ ക്യാപ്‌റ്റന്‍ രമേശ്‌ പവാറിനെ പന്തേല്‍പ്പിച്ചു. തുടക്കത്തില്‍ ഉണ്ടായിരു സമര്‍ദ്ദത്തില്‍ നി്‌ എതിര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ അയവ്‌ നേടാനേ ഈ നീക്കം ഉപകരിച്ചുള്ളൂ. തന്റെ ടീമില്‍ അതുവരെ ഏറ്റവും വിക്കറ്റെടുത്ത ബൗളറായ ശ്രീശാന്തിനെ കൊണ്ട്‌ ഒരൊറ്റ ഓവറേ എറിയിച്ചുള്ളൂ താനും. തുടക്കത്തില്‍ ത െഇര്‍ഫാന്‍ പഠാന്റെ കുത്തിയുയര്‍ പന്തില്‍ ലക്ഷ്യബോധമില്ലാതെ കൂറ്റന്‍ ഷോ`ിന്‌ മുതിര്‍ പുറത്തായ ചെ ൈഓപ്പണര്‍ വിദ്യുത്‌ ശിവരാമകൃഷ്‌ണന്‍ പഞ്ചാബ്‌ ടീമിനെ ഒരു കൈ സഹായിച്ചിരുു. എാല്‍ അത്‌ മുതലെടുക്കാന്‍ കഴിയും വിധം, ബാറ്റ്‌സ്‌മാന്‍മാരെ സമര്‍ദ്ദത്തിലാക്കു രീതിയില്‍ ഫീല്‍ഡ്‌ സെറ്റു ചെയ്യാനും യുവിക്ക്‌ കഴിഞ്ഞില്ല. തുടക്കത്തില്‍ ത െഇര്‍ഫാന്‍ പഠാന്റെ കുത്തിയുയര്‍ പന്തില്‍ ലക്ഷ്യബോധമില്ലാതെ കൂറ്റന്‍ ഷോ`ിന്‌ മുതിര്‍ പുറത്തായ ചെ ൈഓപ്പണര്‍ വിദ്യുത്‌ ശിവരാമകൃഷ്‌ണന്‍ പഞ്ചാബ്‌ ടീമിനെ ഒരു കൈ സഹായിച്ചിരുു. ആദ്യ അഞ്ചോ ആറോ ഓവറിനുള്ളില്‍ ത െയുവി മല്‍സരത്തെ കുറിച്ചുള്ള പ്രതീക്ഷ കൈവി` പോലെ തോിച്ചിരുു. ഫലമോ, സുരേഷ്‌ റൈനയും പാര്‍ഥിവ്‌ പ`േലും അധികം ബുദ്ധിമു`ാതെ ത െചെൈയെ വിജയത്തിലേക്ക്‌ നയിച്ചു.വാംഖ്‌ഡെ സ്റ്റേഡിയം പോലെത െറണ്ണിന്‌ ക്ഷാമമുള്ള വിക്കറ്റാണെ തിരിച്ചറിവ്‌ കൊണ്ടാവണം ടോസ്‌ നേടിയ റോയല്‍സ്‌ ക്യാപ്‌റ്റന്‍ ഷെയിന്‍ വോ പ്രതിയോഗികളെ ബാറ്റിങ്ങിനയച്ചു. അധികം പഴുതുകളനുവദിക്കാത്ത മികച്ച ബൗളിങ്‌നിരയാണ്‌ റോയല്‍സിന്റേത്‌. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കരുതലോടെ കളിച്ച്‌ വിക്കറ്റ്‌ കാത്തുവെക്കുകയും അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയുമായിരുു ചെൈടീമിന്റെ പദ്ധതി. അത്‌കൊണ്ട്‌ ത െതന്റെ മികച്ച ബൗളര്‍മാരുടെ ഓവറുകള്‍ അവസാനത്തേക്ക്‌ കരുതിവെക്കുകയായിരുു വോ സൊഹൈല്‍ തന്‍വീര്‍ ഒരു ഓവറേ ഓപ്പണിങ്‌ സ്‌പെല്ലില്‍ എറിഞ്ഞുള്ളൂ. ഷെയിന്‍ വാട്‌സന്‍ രണ്ടും. ചെ ൈടീമിന്റെ ബാറ്റ്‌സ്‌മാന്‍മാര്‍ പാര്‍ഥിവും റെയ്‌നയും ധോണിയും ബുദ്ധിപൂര്‍വം ബാറ്റ്‌ചെയ്‌തു. പക്ഷെ അവസാന ഓവറുകളില്‍ ആഞ്ഞടിക്കേണ്ടപ്പോള്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ കപ്പുഗദാരയെ ഇറക്കിയത്‌ വങ്കത്തമായി. ആ സമയത്ത്‌ ഫോമിലുള്ള ബദരിനാഥിനെ ഇറക്കിയിരുെങ്കില്‍ പത്ത്‌ റസെങ്കിലും അധികം കി`ിയേനേ. ഈമല്‍സരത്തില്‍ അത്‌ നിര്‍ണായകമാവുമായിരുു. 163 റസെത്‌ ഈ വിക്കറ്റില്‍ മോശം സ്‌കോറായിരുില്ല. ജയിക്കാന്‍ അതൊക്കെ മതിയായിരുു. ചെ ൈടീം ഫീല്‍ഡില്‍ വരുത്തിയ പിഴകളാണ്‌ അവരുടെ കുഴി തോണ്ടിയത്‌. പി െയൂസഫ്‌ പഠാന്റെ രണ്ടും കല്‍പ്പിച്ചുള്ള പോരാ`വും. മികച്ച ബാറ്റ്‌സ്‌മാന്‍ എതിനുപരി മികച്ച പോരാളിയാണ്‌ യൂസഫ്‌. ട്വന്റി- 20 പോലുള്ള ഇന്‍സ്‌റ്റന്റ്‌ ഗെയിമുകളില്‍ വിജയം എപ്പോഴും പോരാളികള്‍ക്കൊപ്പം നില്‍ക്കും. 39 പന്തില്‍ 56 റസും 22 റസിന്‌ മൂ്‌ വിക്കറ്റും! ട്വന്റി-20 മാച്ചുകളുടെ ചരിത്രത്തിലെ ത െമികച്ച ഓള്‍റൗണ്ട്‌ പ്രകടനങ്ങളില്‍ ഒാണ്‌ ഇത്‌. അതും ഒരു ഫൈനല്‍ മാച്ചില്‍. ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലാണ്‌ യുസഫ്‌ ആദ്യമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌. ഇപ്പോള്‍ മറ്റൊരു ട്വന്റി-20 ഫൈനല്‍ ത െയൂസഫിന്‌ വഴിത്തിരിവാകുകയാണ്‌. ക്രിക്കറ്റ്‌ ആരാധകര്‍്‌ അവസാന പന്ത്‌ വരെ ആവേശം ചിതറിച്ച ഒരു മെഗാ ക്രിക്കറ്റ്‌ ഓപ്പറ എക്കാലത്തേക്കുമായി മനസ്സിന്റെ ഹാര്‍ഡ്‌ ഡിസ്‌ക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു കഴിഞ്ഞു. അവര്‍ ആവേശത്തോടെ അടുത്ത സീസണിലെ പ്രീമിയര്‍ ലീഗിനായി കാത്തിരിക്കും. അത്‌ ത െഐ പി എല്ലിന്റെ മഗാവിജയത്തിന്‌ ആധാരം.

Wednesday, May 21, 2008

മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍......


രാഹുല്‍ ദ്രാവിഡ്‌ - ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ ക്യാപ്‌റ്റന്‍. സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ്‌ കാര്യമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നത്‌ കൊണ്ട്‌ നമ്മുടെ മറ്റുപല ക്രിക്കറ്റ്‌ നക്ഷത്രങ്ങളേയും പോലെ വീരവാദങ്ങള്‍ക്കോ, വെല്ലുവിളികള്‍ക്കോ മുതിരാറില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയും അവരുടെ ബഹുമാനം പിടിച്ചു വാങ്ങുകയും ചെയ്യുന്ന അടിമുടി മാന്യനായ സ്‌പോര്‍ട്‌സ്‌മാന്‍. രാഹുലിന്റെ മികവ്‌ എന്തെന്ന്‌ ഈ മഹാരാജ്യത്തെ ക്രിക്കറ്റ്‌ആരാധകര്‍ക്ക്‌ നല്ല ബോധ്യവുമുണ്ട്‌. അങ്ങനെ ബോധ്യം വരാത്തവരുണ്ടെങ്കില്‍ രാഹുലിന്റെ കരിയര്‍ റെക്കോര്‍ഡുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പതിനായിരത്തിലധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ലോകത്തെ തന്നെ മൂന്നാമത്തെ ബാറ്റ്‌സ്‌മാനാണ്‌ രാഹുല്‍. ഈയൊരു എലൈറ്റ്‌ ക്ലബ്ബില്‍ രാഹുലിനൊപ്പമുള്ള മറ്റുരണ്ടു പേര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും മാത്രമാണ്‌. ടെസ്റ്റ്‌ മാച്ചുകളില്‍ സച്ചിനേക്കാള്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച ഇന്നിങ്‌സുകള്‍ രാഹുല്‍ കളിച്ചിട്ടുണ്ടെന്നതും ടീമിന്റെ ആവശ്യം പരിഗണിച്ച്‌ എഴുപതിലധികം ഏകദിന മാച്ചുകളില്‍ വിക്കറ്റ്‌ കീപ്പറുടെ അധിക ഡ്യൂട്ടിചെയ്യാനും ഈ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സാമാന്‍ തയ്യാറായിട്ടുണ്ടെന്നും ഓര്‍ക്കണം. മധ്യനിരയിലെ ദൈവമെന്ന്‌ വരെ രാഹുലിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഇതെല്ലാം ഇപ്പോള്‍ പറയുന്നത്‌ എന്തിനാണെന്നാവും ? മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഹുല്‍ അപമാനിക്കപ്പെടുന്നത്‌ കാണുമ്പോള്‍ അതിനെക്കുറിച്ച്‌ പറയാതിരിക്കുന്നത്‌ എങ്ങനെ ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ ടീമിന്റെ ഐക്കണ്‍ പ്ലെയറായാണ്‌ രാഹുലിനെ ഉള്‍പ്പെടുത്തിയത്‌. രാഹുലിന്റെ കഴിവിലും ഒരു ബ്രാന്റ്‌ അംബാസിഡറെന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിലും മതിപ്പുള്ളത്‌ കൊണ്ടാവണം വിജയ്‌ മല്യയെന്ന വ്യവസായ ഭീമന്‍ രാഹുലിന്റെ ടീമിനെ ഏറ്റെടുക്കാന്‍ കോടികള്‍ മുടക്കിയത്‌. മുന്തിയ തരം ബിയര്‍ ഉണ്ടാക്കാനും വര്‍ഷം തോറും സുന്ദരികളായ മോഡലുകളെ കൊണ്ടു വന്ന്‌ സ്വിം സ്യൂട്ട്‌ കലണ്ടറുകള്‍ ഇറക്കാനും കുറ്റമറ്റ രീതിയില്‍ വിമാന സര്‍വീസ്‌ നടത്താനും വിരുതനായ മല്യ ക്രിക്കറ്റില്‍ നിന്നും നൂറ്‌ മേനി കൊയ്യുമെന്ന്‌ ന്യായമായും നമ്മള്‍ പ്രതീക്ഷിച്ചു. ഐ പി എല്ലിന്റെ ബാംഗ്ലൂരില്‍ നടന്ന പ്രൗഡ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങില്‍ നിറഞ്ഞു നിന്നത്‌ മല്യാ മുതലാളിയായിരുന്നു. മുതലാളിയുടെ വലുപ്പം ക്രിക്കറ്റ്‌ സംപ്രേഷണത്തിലൂടെ ലോകമറിഞ്ഞു. പക്ഷെ ഉദ്‌ഘാടന മാച്ചില്‍ മല്യയുടെ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബോളീവുഡ്‌ രാജാവ്‌ ഷാറൂഖ്‌ ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട്‌ തോറ്റപ്പോള്‍ തന്നെ മല്യയുടെ മുഖം ഇരുണ്ടിരുന്നു. പിന്നീടങ്ങോട്ടും റോയല്‍ ടീമിന്‌ തോല്‍വികള്‍ തന്നെയായിരുന്നു. അതിനിടെ മല്യയുണ്ടാക്കുന്ന ബിയറിന്റെ പേര്‌ ടീമിന്‌ നല്‍കുകയും. കളിക്കാരുടെ പുറത്തെല്ലാം ബിയറിന്റെ പേര്‌ എഴുതി വെക്കുകയും ( കളിക്കാരുടെ ജഴ്‌സിയിന്‍ മേലുള്ളത്‌. റോയല്‍ ചാലഞ്ചേഴ്‌സ്‌ എന്നല്ല റോയല്‍ ചാലഞ്ച്‌ എന്ന ബിയര്‍ നാമം തന്നെ) ചെയ്യുന്നത്‌ നിയമലംഘനമാണെന്ന്‌ കാണിച്ച്‌ ഒരു വിരുതന്‍ കേസിനും പോയി. എല്ലാം ചേര്‍ന്ന മുതലാളിയെ ശുണ്‌ഠി പിടിപ്പിച്ചെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. മുതലാളി പൊട്ടിത്തെറിക്കുക തന്നെ ചെയ്‌തു. ആദ്യം ടീമിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും പ്രശസ്‌ത കമന്റേറ്ററുമായ ചാരു ശര്‍മയെ ഫയര്‍ ചെയ്‌തു. ശര്‍മയുടെ പണി പോയപ്പോള്‍ ടീമിന്റെ പരിശീലകന്‍ വെങ്കിടേഷ്‌ പ്രസാദിന്‌ അതൊരു മുന്നറിയിപ്പാണെന്ന്‌ മല്യ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടും അരിശം തീരാതെയാവണം മുതലാളി രാഹുല്‍ ദ്രാവിഡിനെ പരസ്യമായി ആക്ഷേപിച്ചു കൊണ്ട്‌ രംഗത്ത്‌ വന്നത്‌. ടീം തിരഞ്ഞെടുത്തത്‌ ചാരു ശര്‍മയും രാഹുലും എല്ലാം ചേര്‍ന്നാണെന്നും തന്റെ നിര്‍ദേശങ്ങള്‍ അവര്‍ പരിഗണിച്ചില്ലെന്നും മല്യ തുറന്നടിച്ചു. കാശു മുടക്കി ഉണ്ടാക്കിയ ടീം തോല്‍ക്കുന്നതിലുള്ള ആധിയെന്ന നിലയില്‍ ഈ വാക്കുകള്‍ നമുക്കെടുക്കാം. പക്ഷെ അതിന്‌ അനുബന്ധമായി പറഞ്ഞ ചില കാരണങ്ങള്‍ അതിരു കടന്നു പോയി. ഇത്ര കാലം ക്രിക്കറ്റ്‌ കളിച്ച, ഇന്ത്യന്‍ ടീമിനെ നയിച്ച രാഹുല്‍ തിരഞ്ഞെടുത്തതിനേക്കാള്‍ നല്ല ടീമിനെ തനിക്ക്‌ സെലക്‌റ്റ്‌ ചെയ്യാനാവുമെന്നും അതിനുള്ള വിവരമൊക്ക ക്രിക്കറ്റില്‍ തനിക്കുണെടെന്നുമായിരുന്നു മുതലാളിയുടെ വിലയിരുത്തല്‍. അതിനര്‍ഥം ഇത്രയേയുള്ളൂ - രാഹുലിന്‌ ക്രിക്കറ്റിനെ കുറിച്ച്‌ വലിയ വിവരമൊന്നുമില്ല. ഞാനാണ്‌ എന്തുകൊണ്ടും ഭേദം. മാന്യത കൊണ്ടാവണം രാഹുല്‍ ഈ കുറ്റപ്പെടുത്തലിനോട്‌ അതിര്‌ വിട്ട്‌ പ്രതികരിച്ചില്ല. ടീം സെലക്ഷന്‍ നടത്തിയത്‌ താനല്ലെന്ന ഒരു വിശദീകരണം മാത്രം മീഡിയക്ക്‌ നല്‍കി. പ്രതിഫലമായി ലഭിക്കുന്ന വലിയ തുക നഷ്ടമാവുമെന്ന ഭയം കാരണമാണ്‌ രാഹുല്‍ പ്രതികരിക്കാത്തതെന്ന്‌ വാദിക്കുന്നവരുണ്ടാവാം. അതിന്‌ അടിസ്ഥാനമില്ല. കരാറിലെത്തി കഴിഞ്ഞ സാഹചര്യത്തില്‍ രാഹുലിന്‌ പ്രതിഫലം നല്‍കാതെ പിന്‍മാറാന്‍ മല്യക്ക്‌ കഴിയില്ല. കൈവന്ന സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകളയാന്‍ മടിയുള്ള ആളുമല്ല ദ്രാവിഡ്‌. ഡ്രസ്സിങ്‌ റൂമില്‍ കയറി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചില ഭാരവാഹികളും ക്യാപ്‌റ്റന്റെ ചുമതലകളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനം രാജിവെച്ച ചരിത്രമുണ്ട്‌ രാഹുലിന്‌. ആ ഒരു പക വെച്ചാണ്‌ പിന്നീട്‌ രാഹുലിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്‌ എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്രിലെ അരമന രഹസ്യമാണ്‌. അപ്പോഴും സൗരവ്‌ ഗാംഗുലിയും മറ്റും ചെയ്‌തത്‌ പോലെ തന്നെ തഴഞ്ഞതിനെ കുറിച്ച പരസ്യ പ്രസ്‌താവനയിറക്കാനും രാഹുല്‍ മുതിര്‍ന്നിട്ടില്ല.അങ്ങനെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാന്യതയുടെ പ്രതീകമായ, ഐതിഹാസികമായ നേട്ടങ്ങള്‍ കുറിച്ച ഒരു ക്രിക്കറ്ററെയാണ്‌ മല്യ മുതലാളി പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുന്നത്‌. സ്‌തയത്തില്‍ ഈ സമയത്ത്‌ പരസ്യമായി രംഗത്ത്‌ വരേണ്ടത്‌ ഐ പി എല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും എല്ലാം അധിപന്‍മാരായ ബി സി സി ഐ ആയിരുന്നു. അങ്ങനെയുണ്ടാവുമെന്ന്‌ ഇന്ത്യയിലെ ക്രിക്കറ്റ്‌ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സംഭവങ്ങളുടെ സാരാംശം ഇത്രയുമാണ്‌. മാന്യതയുടെ കളിയെന്ന്‌ വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്റില്‍ അതിന്‌ ഒരു സ്ഥാനവും ഇല്ലെന്ന്‌ വന്നിരിക്കുന്നു. കരണത്തടിക്കുന്നവര്‍ക്കും കുതികാല്‍ വെട്ടുന്നവര്‍ക്കുമാണ്‌ ഇവിടെ മാര്‍ക്കറ്റ്‌.അതിനിടെയിതാ ഐ പി എല്ലിലെ " മുതലാളി- തൊഴിലാളി ബന്ധം " വഴളായി വരുന്നുവെന്നതിന്‌ മറ്റൊരു തെളിവുകൂടി. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ മുതലാളി കിങ്‌ ഖാനും തൊഴിലാളി ദാദ സൗരവും പരസ്‌പരം കൊമ്പു കോര്‍ത്തു തുടങ്ങിയിരിക്കുന്നു. രാഹുലിനെ പോലല്ല ദാദ. കടിച്ചാല്‍ തിരിച്ചുകടിക്കും. ഖാനും മുറിവേറ്റെന്നിരിക്കും.ഈ മുതലാളിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തുചെയ്യും ? പരിഹാരം ഒന്നേയുള്ളൂ- സര്‍വരാജ്യ ക്രിക്കറ്റ്‌ തൊഴിലാളികളെ സംഘടിക്കുവി ന്‍..........

Tuesday, May 13, 2008

പടയ്‌ക്കു മുമ്പേ...

മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച, കെ വിശ്വനാഥിന്റെ കേരളത്തിന്റെ ശ്രീശാന്ത്‌ എന്ന പുസ്‌തകത്തിന്‌ പ്രശസ്‌ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എഴൂതിയ അവതാരിക


'വെര്‍ച്വല്‍ റിയാലിറ്റി' എന്നൊരു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതിനും എത്രയോ മുമ്പ്‌ നമ്മള്‍ കേരളത്തിലെ കുട്ടികള്‍ക്ക്‌ അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയിരുന്നു: വേലിത്തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന ഇടവഴികളെ ഈഡന്‍ ഗാര്‍ഡന്‍സാക്കി , ആകൃതിയൊപ്പിച്ച്‌ വെട്ടിയെടുത്ത കവളന്‍ മട്ടലുകളെ ക്രിക്കറ്റ്‌ ബാറ്റാക്കി , മരോട്ടി കായ്‌കളും ഉണങ്ങിയ പേരയ്‌ക്കകളും സ്റ്റിച്ചു ബോളാക്കി , കമ്മട്ടിപ്പത്തലുകളെ സ്‌റ്റമ്പുകളാക്കി നമ്മള്‍ ലോകകപ്പിനിറങ്ങി ; കുട്ടിക്കാലത്തിനു മാത്രം വശമായിരുന്ന ആത്മാവിന്റെ ആല്‍ക്കെമി ഉപയോഗിച്ച്‌ നമ്മള്‍ കപിലും മിയാന്‍ദാദും ഗ്രഹാം ഗൂച്ചുമായി. എത്ര യാഥാര്‍ത്ഥ്യ ബോധമുള്ള മായക്കാഴ്‌ച്ചകള്‍!ഞങ്ങള്‍ എറണാകുളം കുട്ടികള്‍ക്ക്‌ മായക്കാഴ്‌ചകളുടെ യാഥാര്‍ത്ഥ്യ പ്രതീതിയെക്കുറിച്ച്‌ സഹജജ്ഞാനമുണ്ട്‌. കാരണം മായയെക്കുറിച്ച്‌ ലോകത്തിന്‌ വിശദീകരണം കൊടുത്ത ശ്രീ ശങ്കരന്‍ എറണാകുളം കുട്ടിയായിരുന്നു- ഒരു കാലടിക്കാരന്‍. നാരീ സ്‌തനഭര നാഭീ ദേശങ്ങളൊക്കെ വെറും മാംസക്കട്ടകള്‍ മാത്രമാണെന്ന്‌ പറഞ്ഞ കുട്ടിശങ്കരനെ മറി കടക്കാന്‍ ഉണങ്ങിയ പേരയ്‌ക്ക , സ്‌റ്റിച്ച്‌ ബോള്‍ തന്നെയെന്ന്‌ ഞങ്ങള്‍ക്ക്‌ വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെ ആദി ശങ്കരനെ കൂക്കിയോടിച്ചെങ്കിലും ചില ആശങ്കകള്‍ ബാക്കി നിന്നിരുന്നു: അതു കൊണ്ടാണ്‌ ഏതെങ്കിലുമൊരു സോമനോ ശശിയോ മുഹമ്മദ്‌ കുട്ടിയോ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ്‌ നില്‍ക്കുന്ന ദൃശ്യം സ്വപ്‌നത്തില്‍ കണ്ടാലും ഞങ്ങള്‍ ചിരിച്ചിരുന്നത്‌.കാലത്തിന്റെ ലീല ഇന്നിപ്പോള്‍ ആ അത്ഭുതച്ചിരി മായ്‌ച്ചു കളഞ്ഞിരിക്കുന്നു. ആ സ്വപ്‌നത്തെ വാസ്‌തവത്തിന്റെ ജഴ്‌സി ധരിപ്പിച്ച്‌ കാലം ഇപ്പോള്‍ നമ്മുടെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.സ്വപ്‌നത്തിന്റെ പേര്‌ ശ്രീശാന്ത്‌. തനിക്കുതാന്‍പോരിമയുള്ള, 'ആരടാ' എന്ന്‌ ചോദിച്ചാല്‍ 'എന്തെടാ' എന്നു തിരിച്ചുചോദിക്കാന്‍ കെല്‍പ്പുള്ള ഒരസ്സല്‍ കൊച്ചിക്കാരന്‍. ഞങ്ങള്‍ തൊഴുത അതേ പൂര്‍ണത്രയീശ ക്ഷേത്രത്തിലും കലൂര്‍ പള്ളിയിലും അവനും തൊഴുതിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പരിഹസിച്ചു പന്തെറിഞ്ഞ നെല്ലിനെ അവന്‍ സിക്‌സറടിച്ചപ്പോള്‍ ഞങ്ങള്‍ എറണാകുളത്തുകാര്‍ പറഞ്ഞത്‌: അല്ലാണ്ടു പിന്നെ ! എറണാകുളം ജില്ലക്കാരായ ഞങ്ങള്‍ക്ക്‌ ലോകം മുഴുവന്‍ പറഞ്ഞു നടക്കാന്‍ പറ്റുന്ന ഒരഹങ്കാരം നേരത്തെ സ്വന്തമായുണ്ട്‌- യേശുദാസ്‌. അദ്ദേഹം കോട്ടുവായയിട്ടാലും കേള്‍ക്കാന്‍ മധുരമായിരിക്കുമെന്ന്‌ ഞങ്ങള്‍ ഗ്യാരണ്ടി കൊടുക്കും. പിന്നീട്‌ മിമിക്രിക്കാര്‍ എറണാകുളത്തെ റാഞ്ചിയെടുത്തതിന്‌ ശേഷം ഞങ്ങളുടെ സ്വഭാവത്തിലും പരിഹാസം ആധാര ശ്രുതിയായി. കേരളത്തിലെ മിമിക്രി കലാകാരന്‍മാരില്‍ എഴുപതു ശതമാനത്തേയും ഉദ്‌പാദിപ്പിച്ച്‌ തള്ളുന്ന(അതെ, കൊച്ചിന്‍ എന്നു മുന്നില്‍ ചേര്‍ത്താല്‍ ഏത്‌ മിമിക്രി സംഘത്തിനും രണ്ട്‌ പരിപാടി അധികം കിട്ടും) കമ്പോളമായി എറണാകുളം. ഗാനമേളകളില്‍ ഇന്ന്‌ ഏറ്റവും നന്നായി യേശുദാസിന്റെ പാട്ടുകള്‍ പാടുന്നതും ഒരു എറണാകുളത്തുകാരന്‍ തന്നെ. അദ്ദേഹത്തിന്റെ പേര്‌ മധു ബാലകൃഷ്‌ണന്‍-ശ്രീശാന്തിന്റെ അളിയന്‍ !എന്റെ സുഹൃത്തും കേരളത്തിലെ കളിയെഴുത്തുകാരില്‍ ശ്രദ്ധേയനുമായ വിശ്വനാഥ,്‌ ശ്രീശാന്തിന്റെ നിരങ്കുശത്വം ഭംഗിയായി പകര്‍ത്തിയിരിക്കുന്ന പുസ്‌തകമാണിത്‌- ശ്രീശാന്തിന്റെ ബാല്യ കൗമാരങ്ങളിലൂടെ, ശ്രീശാന്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരങ്ങളിലൂടെ വിശ്വനാഥ്‌ നടത്തിയ ഹൃദയ പൂര്‍വ്വമായ പ്രദക്ഷിണം. ശ്രീശാന്ത്‌ എന്നക്രിക്കറ്ററുടെ കേളീവ്യഗ്രതയുടെ ഓരോ കണവും ആസ്വദിച്ചാണ്‌ വിശ്വനാഥ്‌ ഈ പുസ്‌തകത്തിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്‌. 'കളിയെഴുത്ത്‌ 'എന്ന വാക്ക്‌ ഇവിടെ 'കളി'യല്ലാതായിത്തീരുന്നു. സംസ്‌കൃതത്തില്‍ കവിയും സഹൃദയനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്‌. ഒട്ടൊരു അശ്ലീലച്ചുവയുള്ള ആ നാലുവരി ശ്ലോകത്തിന്റെ ഏകദേശ അര്‍ത്ഥം ഇങ്ങനെ ``കവിതയുടെ രസചാതുര്യങ്ങള്‍ വ്യാഖ്യാതാവാണ്‌, അല്ലാതെ അതെഴുതിയ കവിയല്ല, അറിയുന്നത്‌. പുത്രിയുടെ സുരത സാമര്‍ത്ഥ്യം മരുമകനാണ്‌ ,അല്ലാതെ അവളുടെ അച്ഛനല്ല അറിയുന്നത്‌ എന്നപോലെ``. ശ്രീശാന്തിനേയും വിശ്വനാഥിനേയും ബന്ധിപ്പിച്ചു കൊണ്ടും അതിന്റെ അര്‍ത്ഥം നീട്ടാം. കാരണം ശ്രീശാന്ത്‌ എന്ന കളിക്കാരന്റെ വൈഭവങ്ങളെ വിശ്വനാഥിനോളം ശ്രീശാന്ത്‌ തന്നെ അറിഞ്ഞിട്ടുണ്ടാവുമോയെന്ന്‌ ഈ പുസ്‌തകം വായിക്കുമ്പോള്‍ നമുക്ക്‌ അദ്‌ഭുതം തോന്നാം. ഒരു പക്ഷെ മലയാള സാഹിത്യത്തിലും ഭാഷയിലും നല്ല പരിജ്ഞാനമുള്ള വിശ്വനാഥ്‌ കാവ്യ വ്യാഖ്യാനങ്ങളുടെ ശൈലി ബോധപൂര്‍വം അനുകരിച്ചതാവാം. കുറഞ്ഞ കാലയളവു കൊണ്ട്‌ ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവനും ശ്രദ്ധ നേടിയ ശ്രീശാന്തിന്റെ കളിക്കളത്തിലെ പ്രത്യുല്‍പ്പന്നമതിത്വം (Quick reflex ?) വിശ്വനാഥ്‌ മറ്റൊരു ജീവിത സന്ദര്‍ഭത്തില്‍ കണ്ടെത്തുന്നത്‌ കാണുക: ശ്രീശാന്ത്‌ തനിക്ക്‌ ആറു മാസം പ്രായമുള്ള സമയത്തെ ഒരു സംഭവം 'ഓര്‍ത്ത്‌ ' പറയുകയാണ്‌. അസുഖം വന്ന്‌ ആശുപത്രിയില്‍ കിടന്നപ്പോള്‍ അജ്ഞാതനായ ഒരാള്‍ വന്ന്‌ ശിരസ്സില്‍ തടവി സൗഖ്യമാക്കിയ കല്‌പിത കഥയാണത്‌. കഥ കേട്ടു കൊണ്ടിരിക്കുന്ന ശ്രീയുടെ പരിശീലകന്‍ , ആ വന്നയാള്‍ ചാപ്പലായിരുന്നുവോ എന്ന്‌ ചോദിക്കുന്നു. ഉടന്‍ വരുന്നൂ , ശ്രീയുടെ മറുപടി: ` ചാപ്പലല്ല, ചാപ്പലില്‍ നിന്നും വന്ന ഒരു പുള്ളി !`സാഹിത്യകാരന്‍മാര്‍ക്കു പോലും സാധ്യമാവാത്ത ഇത്തരം ചില ഉടനുത്തരങ്ങള്‍ സാഹിത്യവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത കായിക താരങ്ങളില്‍ നിന്നുണ്ടാകുന്നത്‌ കായിക-കലാ പ്രതിഭകളുടെ താരതമ്യ പഠനത്തിന്‌ ഉപയോഗിക്കാമെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. ടെന്‍സിങ്ങിനും മുമ്പേ എവറസ്റ്റ്‌ കീഴടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന മലോറി എന്ന പര്‍വ്വതാരോഹകന്‍ ( അദ്ദേഹം ആ ശ്രമത്തിനിടെ മരിച്ചു) താന്‍ വീണ്ടും വീണ്ടും എവറസ്‌റ്റിന്‌ മുകളിലെത്താന്‍ ശ്രമിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ വ്യക്തമാക്കാന്‍ നടത്തിയ ആ ഉടനുത്തരം പ്രശസ്‌തമാണല്ലോ. Because it is there!(കാരണം അതവിടെ ഉണ്ട്‌ ) എന്നായിരുന്നു മലോറിയുടെ ആറ്റിക്കുറുക്കിയ 'വിശദീകരണം'. മാര്‍പാപ്പയെ വിമര്‍ശിച്ചതിന്‌ പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ ` അദ്ദേഹം മാര്‍പ്പാപ്പയാണെങ്കില്‍ ഞാന്‍ മാറഡോണയാണ്‌ ` എന്നു പറഞ്ഞ സാക്ഷാല്‍ ഡീഗോയുടെ മറുപടിയും കാവ്യാത്മകം തന്നെ. ശ്രീശാന്താവട്ടെ, ഒരു പടികൂടി കടന്ന്‌ കവിത എഴുതുക കൂടി ചെയ്യുന്നു! കായിക താരങ്ങളുടെ മനസ്സും വചസ്സും പകര്‍ത്തിക്കൊണ്ട്‌ മുമ്പേ തന്നെ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കി മലയാളി വായനക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എഴുത്തുകാരനാണ്‌ വിശ്വനാഥ്‌. മലയാളിയല്ലാത്ത താരങ്ങളെ( സച്ചിന്‍ തെണ്ടുല്‍ക്കറെയും സൗരവ്‌ ഗാംഗുലിയേയും സാനിയാ മിര്‍സയേയും) കുറിച്ച്‌ എഴുതിയുണ്ടാക്കിയ ആ പുസ്‌തകങ്ങള്‍ വായിച്ചാലറിയാം എത്ര സമഗ്രതാ ബോധത്തോടെയാണ്‌ വിശ്വനാഥ്‌ ഗ്രന്ഥ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന്‌. ശ്രീശാന്തിനെക്കുറിച്ചുള്ള ഈഗ്രന്ഥത്തിലാവട്ടെ , നായകന്‍ മലയാളിയാണെന്നതും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങള്‍ കേരളമാണെന്നതും വിശ്വനാഥിന്‌ കൂടുതല്‍ സഹായകമായി തീര്‍ന്നിട്ടുണ്ടെന്നു കാണാം. അതു കൊണ്ടുതന്നെ ഈഗ്രന്ഥം കൂടുതല്‍ ആസ്വാദ്യകരമായി തീര്‍ന്നിട്ടുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്‌ക്ക്‌ മിക്കവാറും ദിവസങ്ങളില്‍ വിശ്വനാഥിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എനിക്ക്‌ എത്ര ശ്രമിച്ചിട്ടും വിശ്വന്റെ ഒരു പ്രത്യേകത എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ലോകോത്തര കായിക താരങ്ങളെ ചെന്നുകണ്ട്‌ അഭിമുഖം തയ്യാറാക്കിയ ശേഷം തിരികെ ഓഫീസില്‍ ഹാജരാകുന്ന സന്ദര്‍ഭത്തില്‍ വിശ്വനാഥിന്റെ മുഖത്ത്‌ പ്രത്യക്ഷമാകുന്ന അഭിമാനം നിറഞ്ഞ തിളക്കമാണ്‌ അത്‌. വിശ്വനാഥ്‌ ഏറ്റവും സുന്ദരനായി കാണപ്പെടുന്ന സന്ദര്‍ഭവും അതുതന്നെ. മഹാത്മാ ഗാന്ധിയെ കാണുകയും തൊടുകയും ചെയ്‌ത ശേഷം തിരിച്ചു വരുമ്പോള്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുഖത്തുണ്ടായിരുന്ന ഭാവം അതു തന്നെയായിരിക്കുമെന്ന്‌ ഞാനൂഹിക്കുന്നു. കവിതയെ മനസ്സിലാക്കിയ ആസ്വാദകന്റെ മുഖമാണത്‌. സംഗീതം ഹൃദയത്തില്‍ കയറിയ ശ്രോതാവിന്റെ മുഖം. കളിയെഴുത്തുകാര്‍ക്കിടയില്‍ വിശ്വനാഥിനെ വേറിട്ടു നിര്‍ത്തുന്നതും ഈ ആത്മാര്‍ത്ഥത നിറഞ്ഞ ആസ്വാദന രീതിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു.ഒരു കളിക്കാരനെ സംബന്ധിച്ച്‌ അവന്റെ കളിയുടെ കാലയളവു പോലെ തന്നെ പ്രധാനമാണ്‌ അതിനുള്ള അര്‍പ്പിത ചേതസ്സായുള്ള പ്രയത്‌നങ്ങളുടെ കാലവും. ആ അര്‍ത്ഥത്തില്‍ തയ്യാറെടുപ്പുകളാണ്‌ അവന്‌ ജീവിതം. അതു തന്നെയാണ്‌ കരിയര്‍ റിക്കാര്‍ഡുകളേക്കാള്‍ അവന്റെ ജീവിതഗ്രന്ഥത്തിന്റെ ആധാരവസ്‌തുക്കളും. യൗവ്വനാരംഭത്തില്‍ നില്‍ക്കുന്ന ഒരുവന്റെ ജീവിതത്തെക്കുറിച്ച്‌ പുസ്‌തകമിറങ്ങുന്നതിന്റെ സാംഗത്യം ഇതുതന്നെ.കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ നായരുടെ മകന്‍ ഇന്ത്യന്‍ ടീമിന്റെ മുന്നണിപ്പോരാളിയായി തീരുമ്പോള്‍ ഞാന്‍ കുഞ്ചന്‍ നമ്പ്യാരെ ഓര്‍ത്ത്‌ പോവുന്നു. കാരണം 'പടയ്‌ക്ക്‌ പിമ്പേ' എന്ന്‌ നമ്പ്യാര്‍ പരിഹസിച്ച ഒരു സമുദായത്തില്‍ നിന്നും ഒരാളിതാ വലിയൊരു രാജ്യത്തെ മുന്നില്‍ നിന്ന്‌ നയിക്കാന്‍ പോവുകയാണ്‌. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ചെയ്‌ത ആ വിഡംബനത്തിന്‌ അങ്ങനെ ചുട്ട മറുപടി കൊടുക്കാനും കവിതയെഴുതുന്ന ഈ കളിക്കാരനു കഴിഞ്ഞിരിക്കുന്നു.

അടി വീഴുന്നതെവിടെ ?


ക്രിക്കറ്റ്‌ ഒരു ടീം ഗെയിമാണ്‌. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്‌ പരമപ്രാധാന്യം കല്‍പ്പിക്കുന്ന വെള്ള കുപ്പായക്കാരുടെ കളി. ഈ കുപ്പായം മാറിയിട്ട്‌ കാലം കുറച്ചായി. കളിയെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഏകദിന ക്രിക്കറ്റില്‍ കളര്‍ കുപ്പായം അവതരിപ്പിച്ചു. ആദ്യം രാത്രി കളിക്കുമ്പോള്‍ മാത്രമായിരുന്നു. ഈ നിറംമാറ്റം. പിന്നെ "പകല്‍മാന്യന്‍"മാരുടെ കുപ്പായവും മാറ്റി. സര്‍വത്ര ഈസ്റ്റ്‌മാന്‍ കളറിലായി. പേരിന്‌ ടെസ്റ്റ്‌ മല്‍സരങ്ങള്‍ക്ക്‌ മാത്രം ഗൃഹാതുരത്വത്തിന്‌ വേണ്ടി വെള്ളകുപ്പായം നിലനിര്‍ത്തി. കളി ട്വന്റിയിലേക്ക്‌ മാറിയപ്പോള്‍ നിറം പോരെന്നായി. സര്‍വത്ര കളറാക്കി. കുപ്പായങ്ങള്‍ കോമാളികളുടേതായി എന്ന്‌ പാരമ്പര്യവാദികള്‍ അടക്കം പറഞ്ഞപ്പോള്‍ അത്‌ ഗൗനിക്കേണ്ടെന്ന്‌ കളിയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിധഗ്‌ദന്‍മാര്‍ ഉപദേശിച്ചു. പണപ്പെട്ടിയുടെ വലുപ്പം കൂടി വരുന്നതിന്റെ ഊക്കില്‍ കളിക്കാരും സംഘാടകരും പൂരക്കാഴ്‌ചകള്‍ കണ്ട്‌ കണ്ണ്‌ മഞ്ഞണിഞ്ഞ കാണികളും കൈയ്യടിച്ചു. കളറിലെന്ത്‌ കാര്യം? എന്നാവും ചോദ്യം. ശരിയാ, കളറിന്‌ വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കാനില്ല. എന്നാല്‍ കുപ്പായത്തിന്റെ കളര്‍ മാത്രമല്ല മാറുന്നത്‌. ഒപ്പം ഈ കളിയുടെ ശൈലിയും സ്വഭാവവും സംസ്‌ക്കാരവും മാറുന്നുവെന്ന്‌ അനുനിമിഷം ഗ്രൗണ്ടിനകത്തും പുറത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. മാന്യന്‍മാരുടെ കളിയെന്ന്‌ ഉദ്‌ഘോഷിച്ചിരുന്ന ക്രിക്കറ്റില്‍ മാന്യമെന്ന്‌ പറയാവുന്ന എന്താണ്‌ ഇനിഭാക്കിയുള്ളത്‌ ? ആദ്യം കോഴ വിവാദം, പിന്നെ മരുന്നടി . ഇപ്പാഴിതാ ഗ്രൗണ്ടിനകത്ത്‌ ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ കരണത്തടിക്കുന്നിടത്ത്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഫുട്‌ബോളില്‍, ലോകകപ്പ്‌ ഫൈനലില്‍ ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരനെ തലകൊണ്ടിടിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഐ പി എല്‍ മല്‍സരത്തിന്‌ ശേഷം കളിക്കാര്‍ പരസ്‌പരം കൈകൊടുത്ത്‌പിരിയുന്നതിനിടെ ഹര്‍ഭജന്‍ സിങ്‌ ശ്രീശാന്തിന്റെ മുഖത്തിടിച്ചതിനെ ലോകകപ്പിലെ സിദാന്‍-മറ്റെരാസി സംഭവവുമായി താരതമ്യം ചെയ്‌തു കൊണ്ട്‌ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോനിയുള്‍പ്പെടെയുള്ളവര്‍ പ്രസ്‌താവനയിറക്കൂന്നു. എന്നാല്‍ അവര്‍ ഇങ്ങനെ ചെയ്യുന്നത്‌ സുപ്രധാനമായ ചില വസ്‌തുതകള്‍ വിസ്‌മരിച്ചു കൊണ്ടാണ്‌. സിദാന്‍ മറ്റരാസിയെ തല കൊണ്ടിടിച്ചത്‌ മല്‍സരത്തിനിടെ ആയിരുന്നു. കളിയുടെ ആവേശം കൊണ്ട്‌ സംഭവിച്ചുപോയ ഒരു പാതകമായി ഇതിനെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍ ഹര്‍ഭജബനോ കളിക്കു ശേഷം കളിക്കളത്തിനകത്തുള്ള കാര്യങ്ങള്‍ എല്ലാം മറന്ന്‌ പരസ്‌പരം ഹസ്‌തദാനം ചെയ്യേണ്ട ഘട്ടത്തിലാണ്‌ ഇങ്ങനെ ചെയ്‌തത്‌്‌. ആവേശ തള്ളിച്ചയില്‍ ചെയ്‌തു പോയതെന്ന ന്യായീകരണം ഇതിനില്ല. അവനൊന്ന്‌ കൊടുത്തുകളയാമെന്ന്‌ നേരത്തെ തീരുമാനിച്ചുറച്ച ഒരാക്രമണമായി തന്നെ ഇതിനെ കാണണം. കളിക്കളത്തിന്‌ പുറത്തൊതുങ്ങുന്നതല്ല ഈ സംഭവം. ശ്രീശാന്ത്‌ പരാതിപെട്ടിരുന്നെങ്കില്‍ മൊഹാലി പോലീസിന്‌ കേസെടുത്ത്‌ ഹര്‍ബജനെ അറസ്‌റ്റ്‌ ചെയ്‌ത്‌ അന്വേഷണം നടത്താമായിരുന്നു. തീര്‍ന്നില്ല, മറ്റരാസിയും സിദാനും രണ്ടു രാജ്യങ്ങളുടെ കളിക്കാരാണ്‌. ഹര്‍ബജനും ശ്രീയും ഐ പി എല്ലില്‍ രണ്ടു ടീമുകളിലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്നവരാണ്‌. ടീം ഇന്ത്യയെന്ന്‌ നമ്മള്‍ ആഭിമാന പൂര്‍വം വിശേഷിപ്പിക്കുന്ന ഒരു വികാരത്തിന്റെ ഭാഗമാണ്‌. ക്രിക്കറ്റ്‌ ഫുട്‌ബോള്‍ പോലെയല്ല. കളിക്കാര്‍ പരസ്‌പരം ശരീരത്തില്‍ സ്‌പര്‍ശിക്കേണ്ട ആവശ്യമില്ലാത്ത, കളിക്കിടെ അങ്ങനെ സംഭവിച്ചാല്‍ അതിന്‌ "സോറി " ചോദിക്കേണ്ട കളിയാണ്‌. ഇവിടെ അടി കൊണ്ടത്‌ ശ്രീശാന്തിന്റെ മുഖത്തല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാന്യതയുടെ മുഖംമൂടിക്ക്‌ മേലാണ്‌. ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്‌ ടീം ഇന്ത്യയുടെ യതാര്‍ഥ കോലമാണ്‌. സംഭവം നടന്നപ്പോള്‍ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലോ മറ്റോയിരുന്ന്‌ കളികാണുകയായിരുന്ന ഒരാള്‍ ഉറക്കെ ചിരിച്ചു കാണും. ചിരിച്ച്‌ ചിരിച്ച്‌ അയാളുടെ കണ്ണില്‍ നിന്ന്‌ വെള്ളംവന്നു കാണും. സത്യത്തില്‍ ഈ സംഭവത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ ആദ്യം പ്രതികരണം തേടേണ്ടത്‌ അയാളില്‍ നിന്നായിരുന്നു. മറ്റാരുമല്ല അത്‌. ഹൈദരാബാദ്‌ ടീമിന്‌ വേണ്ടി ഐ പി എല്ലില്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ്‌. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സഹകളിക്കാരന്റെ മുഖത്തടിച്ച ഇതേ ഹര്‍ബജന്റെ സ്വഭാവ മഹിമയെ കുറിച്ച്‌ നേരത്തെ പരാതിപെട്ടതിന്റെ പേരില്‍ നമ്മള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ വെറുക്കപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്ന സൈമണ്ട്‌സ്‌. ഹര്‍ബജന്‍ തന്നെ കളിക്കളത്തില്‍ വെച്ച്‌ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു സൈമണ്ട്‌സിന്റെ പരാതി. അന്ന്‌ സ്‌നേഹം കൊണ്ട്‌ നമ്മള്‍ ഹര്‍ബജന്‍ എന്നു പൂര്‍ണമായി വിളിക്കാതെ ബാജിയെന്ന്‌ വിളിക്കുന്ന ഈ പഞ്ചാബിയുടെ സ്വഭാവ മഹിമ തെളിയിക്കുന്ന സാക്ഷ്യപത്രവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രിക്കറ്റ്‌ ഒസ്‌ട്രേലിയയുടെ ഓഫീസുകളില്‍ കയറിയിറങ്ങി. മങ്കി എന്നല്ല ബാജി സൈമണ്ട്‌സിന്റെ മുഖത്ത്‌ നോക്കി പറഞ്ഞത്‌ ഹിന്ദിയില്‍ "മാ കീ" എന്നാണെന്നും സച്ചിന്‍ അന്വേഷണ കമ്മീഷന്‌ മുന്നാകെ വാദിച്ചു. മാ കീ ( അമ്മയുടെ... ) എന്നത്‌ നല്ല പ്രയോഗമാണെന്ന്‌ ബോധ്യപ്പെട്ടത്‌ കൊണ്ടാവണം ഹര്‍ബജനെ വെറുതെ വിട്ടു. സൈമണ്ട്‌സ്‌ പരിഹാസ്യനായി.ഐ പി എല്ലില്‍ ഹൈദരാബാദ്‌ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‌ വേണ്ടി സൈമണ്ട്‌സ്‌ കളിക്കാന്‍ വരുമെന്ന്‌ പറഞ്ഞപ്പോള്‍ കളികാണാനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ മോശമായി പെരുമാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ, തന്റെ ടീമിന്‌ മേണ്ടി ഉജ്വല പ്രകടനം പുറത്തെടുത്ത സൈമണ്ട്‌സ്‌ ഇവിടെ ഒട്ടേറെ പുതിയ ആരാധകരെ സൃഷ്ടിക്കുകയാണ്‌ ചെയ്‌തത്‌. ഹര്‍ബജനോ, തന്റെ നികൃഷ്ടമായ പ്രവര്‍ത്തിയിലൂടെ സ്വയം അപഹാസ്യനായി. സൈമണ്ട്‌സ്‌ പൊട്ടിചിരിക്കാതിരിക്കുന്നത്‌ എങ്ങനെ ? ഹര്‍ബബന്‍ ഇങ്ങനെ ശ്രീശാന്തിനെ ആക്രമിച്ചത്‌ ഇന്ത്യന്‍ ടീമിനുള്ളില്‍ കളിക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌പര്‍ധയുടേയും അനാരോഗ്യകരമായ പ്രവണതകളുടേയും ബഹിര്‍സ്‌ഫുരണമായി വേണം കാണാന്‍. കളിക്കാര്‍ക്കാരുടെ അച്ചടക്കത്തെ കുറിച്ച്‌ വലിയ വായില്‍ സംസാരിക്കുന്ന ബി സി സി ഐ അധികര്‍ക്കോ ടീം മാനേജ്‌മെന്റിനോ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല എന്നതിന്‌ ഇതില്‍പരം എന്ത്‌ തെളിവ്‌ വേണം. നോരത്തെ പറഞ്ഞപോലെ പെട്ടെന്ന്‌ നിയന്ത്രണം വിട്ട്‌ ചെയ്‌ത്‌ പോയ കാര്യമല്ല, ഹര്‍ബജന്റെ കാര്യത്തില്‍ സംഭവിച്ചത്‌. മറിച്ച്‌ കാലങ്ങളായി ടീമില്‍ നീറി കൊണ്ടിരിക്കുന്ന പകയോ, സ്‌പര്‍ധയോ ഒക്കെയാണതിന്‌ പിന്നില്‍. സീനിയര്‍-ജൂനിയര്‍ പോര്‌, മേഖലകളുടെ പേരിലുള്ള പോര്‌, ഇങ്ങനെ കോക്കസുകളും ലോബികളും ടീമിന്റെ അണിയറയില്‍ വാഴുന്നുവെന്നത്‌ പുതിയ വാര്‍ത്തയല്ല. പെട്ടെന്ന്‌ കൈവരുന്ന പ്രശസ്‌തി, കൈ നിറയെ പണം- നമ്മുടെ യുവ താരങ്ങള്‍ വഴി തെറ്റിപോവാന്‍ അനുകൂലമായ സാഹചര്യം. കളിക്കാര്‍ മീഡിയയോടും ആരാധരോടും എതിര്‍ ടീമിലെയും സ്വന്തം ടീമിലേയും കളിക്കാരോടും എങ്ങനെ പെരുമാറണം, ഗ്രൗണ്ടിലും പുറത്തും എന്തൊക്കെ ചെയ്യണം, എന്ത്‌ ചെയ്യരുത്‌ എന്നെല്ലാം അവരെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ സംവിധാനമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലും മറ്റും കളിക്കാര്‍ക്ക്‌ ഇതുപോലെ സുജന മര്യാദകള്‍ അഭ്യസിപ്പിക്കുന്നതിനും സ്വന്തം പദവി എന്തെന്നും അത്‌ എങ്ങിനെയെല്ലാം കാത്തുസൂക്ഷിക്കണമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനും പ്രൊഫഷണല്‍ ട്രെയ്‌നിങ്‌ നല്‍കുന്നുണ്ട്‌. അത്തരം സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ ഇവിടെ അരങ്ങേറുകയില്ലായിരുന്നു. അത്തരം നടപടികള്‍ക്ക്‌ ഇനിയെങ്കിലും തുനിഞ്ഞില്ലെങ്കില്‍ രോഗാതുരമായ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഇനി സംഭവിക്കാവുന്നത്‌ ഒന്നേയുള്ളൂ- വിഷം തീണ്ടിയുള്ള മരണം.

Thursday, February 28, 2008

ഐ.പി.എല്‍- ക്രിക്കറ്റിലെ വഴിമാറ്റം


ക്രിക്കറ്റിലേക്ക്‌ പണം ഒഴുകിയെത്തുമ്പോഴൊക്കെ കെറി പാര്‍ക്കറുടെ പേര്‌ ഓര്‍മിക്കപ്പെടും. കാരണം കോടീശ്വരനായിരുന്ന ഈ ദക്ഷിണാഫ്രിക്കന്‍ വ്യവസായിയാണ്‌ ക്രിക്കറ്റ്‌ എന്ന ഗെയ്‌മിനെ വാണിജ്യവല്‍ക്കരിക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമം ആദ്യം നടത്തിയത്‌. വര്‍ണവിവേചന വ്യവസ്‌ഥിതിയുടെ പ്രയോക്താക്കാളായിരുന്ന ദക്ഷിണാഫ്രിക്കയുടെ മണ്ണിലായിരുന്നു പാര്‍ക്കറുടെ ലീഗ്‌ എന്നതുകൊണ്ട്‌ അന്ന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സംഘടന ആ ലീഗ്‌ സംവിധാനത്തെ എതിര്‍ത്തു. അവിടെ മല്‍സരിക്കാന്‍ പോവുന്ന കളിക്കാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി. അങ്ങനെ പാര്‍ക്കറുടെ ലീഗ്‌ ഒരു വന്‍വിജയമാവാതെ പോയി. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റ്‌ സംഘടന പ്രീമിയര്‍ ക്രിക്കറ്റ്‌ ലീഗ്‌ എന്ന ആശയം മുന്നോട്ട്‌ വെക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലും ലോകമെമ്പാടുമുള്ള മറ്റു സംഘടനകളും കളിക്കാരും അതിനെ രണ്ടു കൈയ്യും നീട്ടി വാരിപ്പുണരുന്നു. ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പെ പാര്‍ക്കര്‍ പ്രാവര്‍ത്തികമാക്കിയ ലീഗിന്‌ തത്തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഒരു സംവിധാനത്തിന്‌ വേണ്ടി ഇത്രയും കാലം എന്തുകൊണ്ടു മറ്റാരും മുന്നിട്ടിറങ്ങിയില്ല ? ഗെയ്‌മിനെ മാര്‍ക്കറ്റ്‌ ചെയ്യുന്ന കാര്യത്തില്‍ ഐ സി സി വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന ദൗര്‍ബല്യത്തിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌. ഇപ്പോള്‍ ബി സി സി ഐ ഇങ്ങനെയൊരു സംരംഭത്തിന്‌ മുന്നിട്ടിറങ്ങിയതിനും അതു വഴി കോടികള്‍ സമ്പാദിക്കാന്‍ കഴിഞ്ഞതിനും ക്രിക്കറ്റ്‌ താരങ്ങള്‍ സുഭാഷ്‌ചന്ദ്രയെന്ന വ്യവസായിയോട്‌ നന്ദി പറയണം. സത്യത്തില്‍ ഇങ്ങനെയൊരു പ്രൊഫഷണല്‍ ലീഗ്‌ സംവിധാനം തുടങ്ങുവാന്‍ സീ ടെലിവിഷന്‍ ഗ്രൂപ്പിന്റെ മേധാവിയായ സുഭാഷ്‌ ചന്ദ്ര ബി സി സി ഐയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ലീഗിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയതില്‍ നിന്ന്‌, ബി സി സി ഐ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കമ്പോള സാധ്യതകള്‍ ശരിയായ രീതിയില്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ സമ്മതിക്കേണ്ടി വരും. കാരണം ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പ്രീമിയര്‍ ലീഗിന്‌ രാജ്യത്തെ വ്യവസായികളിലും രാജ്യാന്തര കമ്പോളത്തിലും ആരാധകരിലും നിന്നെല്ലാം ലഭിച്ച സ്വീകരണം അത്ര വലുതാണ്‌. ഐ പി എല്ലിലേക്ക്‌ ഇന്ന്‌ ഒഴുകിയെത്തുന്ന സമ്പത്ത്‌ മുമ്പും ഇവിടെ തന്നെയുണ്ടായിരുന്നു. എന്തു കൊണ്ട്‌ ഇങ്ങനെയൊരു സംരംഭത്തിന്‌ തുടക്കമിടാന്‍ ഇത്രയും വൈകിയെന്നു തന്നെയാണ്‌ സ്വാഭാവികമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വഴിത്തിരിവാകും പ്രീമിയര്‍ ലീഗ്‌ എന്ന കാര്യം ഇപ്പോഴേ ഉറപ്പിച്ചുപറയാം. കെറി പാര്‍ക്കറുടെ വിമത ലീഗുമായോ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ്‌ സംവിധാനവുമായോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ താരതമ്യം ചെയ്യേണ്ടത്‌. തീര്‍ച്ചയായും ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിനെയാവും ഐ പി എല്‍ മാതൃകയാക്കേണ്ടി വരിക. പേരിലെ സാദൃശ്യം മാത്രം മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്‌. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗിനെ അപേക്ഷിച്ച്‌ എത്രയോ കുറഞ്ഞ തുകയാണ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ നല്‍കുന്ന പ്രതിഫലം. അന്താരാഷ്ട്ര മീഡിയയില്‍ ഇംഗ്ലീഷ്‌ ലീഗിന്‌ ലഭിക്കുന്ന കവറേജ്‌ ഒരിക്കലും ഐ പി എല്ലിന്‌ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഒന്നുണ്ട്‌, തുടക്കത്തില്‍ തന്നെ ഐ പി എല്ലിന്‌ അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകരണം ആവേശകരമാണ്‌. ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെല്ലാം ഓരോ ടീമുകളിലും എത്തിപ്പെടാന്‍ പരസ്‌പരം മല്‍സരിച്ചു. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിക്കളത്തിന്‌ പുറത്തു നടന്ന ഏറ്റവും ആവേശകരമായ മല്‍സരമായാണ്‌ ഐ പി എല്ലിലേക്ക്‌ വേണ്ടി നടത്തിയ ലേലം വിളിയെ ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം മാധ്യമങ്ങള്‍ വിലയിരുത്തിയത്‌. ഐ പി എല്‍ എന്ന കുഞ്ഞ്‌ ജനിക്കുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ ഇത്ര പരിചരണവും വാല്‍സല്യവും അതിന്‌ ലഭിക്കുന്നുവെങ്കില്‍ ബാല്യ, കൗമാരദശകളില്‍ എത്തുമ്പോള്‍ ഐ പി എല്ലിന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗുമായി കിടപിടിക്കാവുന്ന സ്വീകാര്യതയും ഗ്ലാമറും കൈവന്നുകൂടെന്നില്ല. ഇപ്പോള്‍തന്നെ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ലീഗില്‍ കാണുന്ന ചില പ്രവണതകള്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട്‌ ക്രിക്കറ്റിലും കണ്ടു തുടങ്ങിയിരിക്കുന്നു. വലിയ താരങ്ങള്‍ പലരും സ്വന്തം രാജ്യത്തിന്‌ വേണ്ടി കളിക്കുന്നതിലും താല്‍പര്യം ലീഗില്‍ കളിക്കുന്നതിന്‌ പ്രകടമാക്കുന്നുവെന്നത്‌ തന്നെ ഇതില്‍ പ്രധാനം. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ പാക്‌പര്യടനത്തിന്‌ പോവാന്‍ വിസമ്മതിച്ചതിന്‌ പിന്നില്‍ ഐ പി എല്ലില്‍ നിന്ന്‌ ആകര്‍ഷകമായ കരാറുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നത്‌ രഹസ്യമല്ല. പാക്‌ പര്യടനത്തിന്‌ പോവില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച ആന്‍ഡ്രൂ സൈമണ്ട്‌സ്‌ മറ്റ്‌ ഓസീസ്‌ താരങ്ങളേക്കാള്‍ ഏറെ ഉയര്‍ന്ന തുകക്കുള്ള കരാര്‍ ഒപ്പിച്ചെടുത്തു. സൈമണ്ട്‌സിനെ ഭാവിയില്‍ മറ്റു താരങ്ങളും മാതൃകയാക്കിയേക്കാം. ഐ പി എല്ലില്‍ തടസ്സമില്ലാതെ കളിക്കുന്നതിന്‌ വേണ്ടി കളിക്കാര്‍ ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ടീമില്‍ നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ സജീവ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമായ ഈ പ്രവണത ഐ പി എല്ലിന്റെ പ്രലോഭനങ്ങള്‍ വഴി ക്രിക്കറ്റിലും നടപ്പിലാവുമെന്നാണ്‌ ആശങ്ക.സിനിമയും ക്രിക്കറ്റും കൈകോര്‍ക്കുമ്പോള്‍ബി സി സി ഐ വിവിധ ടീമുകള്‍ക്ക്‌ സ്‌പോണ്‍സര്‍മാരെ ക്ഷണിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ഇന്ത്യയിലെ വമ്പന്‍ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ പണമൊഴുക്കി മല്‍സരിക്കാനെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമായ ബിസിനസ്‌ ഗ്രൂപ്പ്‌ റിലയന്‍സ്‌ ഇന്ത്യ ലിമിറ്റഡ്‌ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലേലം വിളിയിലൂടെ തന്നെ ടീമുകളെ സ്വന്തമാക്കി. എന്നാല്‍ ഹിന്ദി സിനിമാ ലോകം ക്രിക്കറ്റ്‌ ലീഗിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്‌ വേണ്ടി കാണിച്ച താല്‍പര്യം കൗതുകമുണര്‍ത്തുന്നു. പ്രീതി സിന്റയെന്ന ബോളിവുഡ്‌ നടി മൊഹാലി ടീമിനെ ഏറ്റെടുത്തു. ഇത്‌ പക്ഷെ കാമുകനായ നെസ്‌ വാഡിയയുടെ നിയന്ത്രണത്തിലുള്ള ബിസിനസ്‌ ഗ്രൂപ്പിന്റെ പിന്‍ബലത്തിലാണ്‌. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സ്വയമേവ ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞ ഷാറൂഖ്‌ ഖാന്‍ കൊല്‍ക്കത്ത ടീമിനെ ഏറ്റെടുത്തത്‌ ഒരു സിനിമാതാരം എന്ന ലേബലില്‍ തന്നെയാണ്‌. ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധിനം ചെലുത്തുന്ന വിനോദ വ്യവസായങ്ങളാണ്‌ ക്രിക്കറ്റും ഹിന്ദി സിനിമയും ഇത്‌ രണ്ടും കൈകോര്‍ക്കുമ്പോള്‍ ലഭിക്കുന്ന കരുത്തും സ്വാധീന ശേഷിയും എന്താണെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കിങ്‌ ഖാന്‍ പണം മുടക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ ഇതിവൃത്തമാക്കിയ ചക്‌ദേ എന്ന തന്റെ സിനിമയെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ക്രിക്കറ്റുമായും ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുമായുള്ള തന്റെ ബന്ധം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച അനുഭവവും ഷാറൂഖിന്‌ ഇവിടെ തുണയായിരിക്കണം. സൗരവ്‌ ഗാംഗുലിയുടെ ടീമിനെയാണ്‌ ഷാറൂഖ്‌ സ്വന്തമാക്കിയത്‌. പരസ്യ വിപണിയില്‍ നല്ല മാര്‍ക്കറ്റുള്ള രണ്ട്‌ കമേഷ്യല്‍ ഐക്കണുകളാണ്‌ ഷാറൂഖും സൗരവും. ഇവര്‍ ഒരുമിച്ചു ചേരുമ്പോഴോ? കാര്യങ്ങള്‍ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.ക്രിക്കറ്റിനെ ഇങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച്‌ പരാതി ഉയരുന്നുണ്ട്‌. പക്ഷെ ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത്‌ പരിണമിക്കാതെ ഒരു ഗെയ്‌മിനും നിലനില്‍പ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ട്‌ വെച്ച കാല്‍ ഇനി പിറകോട്ടെടുക്കാന്‍ കഴിയില്ല.

Monday, February 25, 2008

ധോനിയാണ്‌ താരം


2011ലെ ലോകകപ്പ്‌ , അതാണ്‌ ലക്ഷ്യമെന്ന്‌ ക്യാപ്‌റ്റന്‍ ധോനി പറയുന്നു. ലോകകപ്പ്‌ ജയിക്കാന്‍ പോന്ന ഒരു ടീമിനെ കെട്ടിപ്പടുക്കണം. ശ്രമം ഇപ്പോഴേ തുടങ്ങണം. തികച്ചും അപ്രതീക്ഷിതമായി പ്രഥമ ട്വന്റി- 20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച നായകനാണ്‌ ധോനി. അതുകൊണ്ട്‌ ധോനിയുടെ വാക്കുകള്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ ചെവികൊള്ളാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഓസ്‌ട്രേലിയയിലെ സി ബി സീരിസ്‌ ത്രിരാഷ്ട്ര ഓകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ടീമില്‍ ധോനിയുടെ താല്‍പര്യപ്രകാരം കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ ഇടം നല്‍കിയതിന്‌ കാരണം അതുതന്നെ. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൗരവ്‌ ഗാംഗുലിയേയും മിസ്‌റ്റര്‍ റിലയബിള്‍ ആയ രാഹുല്‍ ദ്രാവിഡിനേയും പോലും പൂര്‍ണമനസ്സോടെയല്ലാതെ സെലക്‌റ്റര്‍മാര്‍ മാറ്റിനിര്‍ത്തി. അതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ക്ക്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതിനെല്ലാം മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും വിവാദം ഉടലെടുക്കുകയും ചെയ്‌തു. ആ സമയത്ത്‌ ധോനിയായിരുന്നു കൂടുതല്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നത്‌. സത്യത്തില്‍ അപ്പോള്‍ അയാള്‍ക്ക്‌ വന്നുചേര്‍ന്ന ഉത്തരവാദിത്വം ഏറെ വലുതായിരുന്നു. തന്റെ ഇംഗിതമനുസരിച്ചൊരു ടീമിനെ കിട്ടിയിരിക്കുന്നു. അങ്ങനെയൊരു ടീമിനെ സെലക്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സെലക്‌റ്റര്‍മാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ട, പുതുമുഖങ്ങളുടെ ടീം ദയനീയമായി പരാജയപ്പെട്ടാല്‍ അതിന്റെ പ്രതികരണം അതീവ രൂക്ഷമായിരിക്കും. തന്റെ ക്യാപ്‌റ്റന്‍ സ്ഥാനം മാത്രമല്ല, ടീമിലെ ഇടം തന്നെ നഷ്ടമാവാം. എന്നാല്‍ ഇത്ര ദുഷ്‌ക്കരമായ ഒരു ഘട്ടത്തെ സ്വതസിദ്ധമായ ലാഘവത്തോടെ നേരിട്ടുവെന്നതാണ്‌ ധോനിയുടെ മിടുക്ക്‌. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടും ധോനി പ്രതികരിച്ചിരുന്നില്ല. കളിക്കളത്തില്‍ കാണാമെന്നതായിരുന്നു അപ്പോഴെല്ലാം ക്യാപ്‌റ്റന്റെ നിലപാട്‌.കളിക്കളത്തില്‍ കണ്ടെതെന്താണ്‌ ? സി ബി സീരിസിലെ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനല്‍ നടക്കാനിരിക്കുന്നേയുള്ളൂ. അതിന്റെ റിസല്‍ട്ട്‌ എന്തു തന്നെയായാലും ചില കാര്യങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചുപറയനാവും. ധോനിയുടെ യങ്ങ്‌ ടീം യാത്രയുടെ തുടക്കം ഭംഗിയാക്കിയിരിക്കുന്നു. എത്ര മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു എന്നതല്ല, കളിയോട്‌ അവര്‍ പുലര്‍ത്തുന്ന സമീപനവും അവരുടെ ശൈലിയും പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌. ലോക ചാമ്പ്യന്‍മാരായ ഓസീസും റണ്ണറപ്പുകളായ ശ്രീലങ്കയുമായിരുന്നു ഈ ടൂര്‍ണമെന്റിലെ പ്രതിയോഗികള്‍. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കാര്യമായ ദൗര്‍ബല്യങ്ങളൊന്നും പ്രകടമാക്കാതെ അവര്‍ പോരാടി. ചില മല്‍സരങ്ങള്‍ ജയിച്ചു. എന്നാല്‍ ജയിച്ച മല്‍സരങ്ങള്‍ക്കെല്ലാമുപരി ധോനിയുടെ ടീമിന്റെ കരുത്ത്‌ തെളിയിച്ചത്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയോട്‌ തോറ്റുപോയ അവസാന ലീഗ്‌ മല്‍സരമാണ്‌. 50 ഓവറില്‍ 370 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ 4 വിക്കറ്റിന്‌ 51 റണ്‍സെന്ന നിലയിലേക്ക്‌ പതിച്ചു. അവിടെ വെച്ച്‌ നടത്തിയ പോരാട്ടം ഈ ടീമിനെക്കുറിച്ച്‌ നമുക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌. ഗൗതം ഗംഭീറിന്റെ സെഞ്ച്വറിയും റോബിന്‍ ഉത്തപ്പയുടെ ഹാഫ്‌ സെഞ്ച്വറിയും ആ റണ്ണുകള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതിഗംഭീരങ്ങള്‍ തന്നെയായിരുന്നു. ന്യൂസിലണ്ടുകാരാനായ അമ്പയര്‍ അല്‍ഹില്ലിന്റെ ചില സംശയകരമായ തീരുമാനങ്ങള്‍ കൂടിയാണ്‌ ഈ ഘട്ടത്തില്‍ ഇന്ത്യന്‍ വിജയത്തിന്‌ തടയിട്ടത്‌. ഗൗതം ഗംഭീര്‍ സ്റ്റംപ്‌ഡ്‌ ആയെന്ന്‌ തികച്ചും സംശയകരമായ സാഹചര്യത്തില്‍ തേഡ്‌ അമ്പയറോട്‌ തിരക്കാതെ തന്നെ ഹില്‍ വിധിച്ചുകളഞ്ഞു. റോബിന്റെ രണ്ടു റണ്‍ അനുവദിക്കാതിരുന്ന ഷോട്ട്‌റണ്‍ തീരുമാനവും അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. പരമ്പരയില്‍ ഉടനീളം ഗൗതം ഗംഭീര്‍ കാഴ്‌ചവെച്ച ബാറ്റിങ്‌ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികവ്‌ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ ഗംഭീറാണ്‌. 2003ല്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഗൗതമിനെയല്ല ഇപ്പോള്‍ നമ്മള്‍ കാണുന്നത്‌. അന്ന്‌ പരിമിതമായ ഷോട്ടുകള്‍ മാത്രമുള്ള ഫ്രണ്ട്‌ ഫൂട്ടില്‍ കയറി ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുന്ന ഒരു ശരാശരിക്കാരനെന്നേ ഗംഭീര്‍ തോന്നിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോഴത്തെ 26 കാരന്‍ ക്രിക്കറ്റിലെ മിക്ക ഷോട്ടുകളും അതിന്റെ ചാരുതയോടെ കളിക്കാന്‍ പ്രാപ്‌തി നേടിയിരിക്കുന്നു. ക്രീസിന്‌ പുറത്ത്‌ സ്റ്റാന്‍സെടുത്ത്‌ ബ്രെറ്റ്‌ ലീയെ പോലുള്ള അതിവേഗ ബൗളര്‍മാരെ നേരിടാന്‍ ധൈര്യം കാണിക്കുന്നു. ഗൗതമിനെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നമ്മുടെ സെലക്‌റ്റര്‍മാര്‍ പശ്ചാത്തപിച്ചിരിക്കും. ഗാഭിറിനൊപ്പം ബാറ്റിങിന്റ ചുമതലയേറ്റെടുക്കാന്‍ ക്യാപ്‌റ്റനും കഴിഞ്ഞു. ധോനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ അവതരിച്ചത്‌ മേഘഗര്‍ജനമായാണ്‌. സെവാഗിനേക്കാള്‍ വലിയ വെടിക്കെട്ടുകാരനോയെന്ന്‌ നമ്മള്‍ അദ്‌ഭുതം കൂറിയതാണ്‌. കളിച്ച പന്തിനേക്കാള്‍ ഇരുപതെങ്കിലും അധികം റണ്‍സെന്നതായിരുന്നു അന്ന്‌ ധോനിയുടെ പതിവ്‌. അപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‌ പുറത്തും ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍, റണ്ണെടുക്കാന്‍ കഴിയുമോയെന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഫൂട്ടവര്‍ക്ക്‌ മോശം, മൂവ്‌ചെയ്യുന്ന പന്തുകള്‍ കളിക്കാനുള്ള ടെക്‌നിക്കില്ല...... അതു കാരണം ഇംഗ്ലണ്ടിലേയും ഓസീസിലേയും വിക്കറ്റുകളില്‍ മികവുകാട്ടാനാവുന്ന കാര്യം സംശയത്തിലാണെന്ന്‌ വിധഗ്‌ദര്‍ മുന്നറിയിപ്പ്‌ നല്‍കി. സംഗതി ശരിയാണെന്ന്‌ ഏഷ്യക്ക്‌ പറത്തേക്കുള്ള തന്റെ ആദ്യ പര്യടനങ്ങളില്‍ ധോനി തോന്നിപ്പിച്ചു. എന്നാല്‍ പ്രശ്‌നം സ്വയം തിരിച്ചറിഞ്ഞ ധോനി പെട്ടെന്ന്‌ തന്നെ അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ബൗണ്‍സും കൂടുതല്‍ മൂവ്‌മെന്‍രകുമുള്ള പിച്ചുകളില്‍ പ്രതികൂല സാഹടര്യങ്ങളില്‍ ബാറ്റ്‌ ചെയ്യേണ്ടി വര്‌ുമ്പോള്‍ ഏറ്റവും അനിവാര്യമായ ഗുണം ക്ഷമയാണെന്ന്‌ ധോനി തിരിച്ചറിഞ്ഞു. കരതലോടെ കളിച്ച്‌ വിക്കറ്റുമായി പൊരുത്തപ്പെട്ടശേഷം സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം ആക്രമിക്കുന്ന ശൈലിയിലേക്ക്‌ മാറി. സിംഗുളുകളുടെ പ്രാധാന്യം എന്തെന്ന്‌ തന്റെ ടീമംഗങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക്‌ ബാറ്റിങിനെ മാറ്റിയെടുക്കാന്‍ ധോനിക്ക്‌ കഴിഞ്ഞു. അഡ്‌ലെയ്‌ഡില്‍ ശ്രീലങ്കക്കെതിരായ മാച്ചില്‍ ഇന്ത്യയെ വിജയത്തിലേക്ക്‌ തോളിലേറ്റിയ ധോനിയുടെ 50 റണ്‍സില്‍ ഒറ്റ ബൗണ്ടറിയോ സിക്‌സറോ ഉണ്ടായിരുന്നില്ല. ഓര്‍ക്കാന്‍ നല്ല രസം, ഒന്നരകൊവ്വം മുമ്പു വരം ധോനി ഇങ്ങനെയൊരു ഇന്നിങ്ങ്‌സ്‌ കളിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‌ഡ കഴിയുമായിരുന്നോ? സാഹചര്യത്തിന്‌ അനുസരിച്ച്‌ മാറാന്‍ കഴിയുക എന്നത്‌ ഓന്തിന്റെ , ലക്ഷണമല്ല, മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ സവിശേഷതയാണ്‌. അഭിമാനത്തോടെ തന്നെ പറയാം ധോനിയാണ്‌ നമ്മുടെ താരം.......

Friday, February 1, 2008

പത്മവിഭൂഷണന്‍ സച്ചിന്‍


രണ്ടു ദശകങ്ങള്‍ക്ക്‌ മുമ്പാണത്‌, സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കര്‍ എന്ന പതിനഞ്ചുകാരനെ ചേര്‍ത്തുനിര്‍ത്തി അന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന സുനില്‍ മനോഹര്‍ ഗാവസ്‌കര്‍ പറഞ്ഞു " നീ ഇന്ത്യക്ക്‌ വേണ്ടി കളിക്കണം. ഒന്നോ രണ്ടോ വര്‍ഷമല്ല, ദീര്‍ഘ കാലം. എന്റെ റെക്കോര്‍ഡുകള്‍ മുഴുവന്‍ തകര്‍ക്കണം. ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ 40 സെഞ്ച്വറിയും 15000 ല്‍ അധികം റണ്‍സും നീ നേടിയില്ലെങ്കില്‍ നിന്നെ ഞാന്‍ ചതച്ചരച്ചു കൊല്ലും. " സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗാവസ്‌കര്‍ മാത്രമല്ല, പ്രതിഭ മറ്റുപലരും അന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഇത്ര കൃത്യമായി സച്ചിന്റെ ടാലന്റ്‌ അളെന്നെടുക്കാന്‍ ഗാവസ്‌കര്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ. ഗാവസ്‌കറുടെ ഈ വാക്കുകളെ അതിശയോക്തിയായേ മറ്റുള്ളവര്‍ അന്ന്‌ കണ്ടിരുന്നുള്ളൂ. കാരണം ഇത്രയധികം റണ്‍സും സെഞ്ച്വറിയും മനുഷ്യസാധ്യമോയെന്ന്‌ സ്വാഭാവികമായും അവര്‍ ചിന്തിച്ചുപോയി. എന്നാല്‍ ഇന്നിതാ സച്ചിന്‍ ഗാവസ്‌കര്‍ നിശ്ചയിച്ചിരുന്ന ആ ലക്ഷ്യത്തിന്‌ അരികില്‍ എത്തി നില്‍ക്കുന്നു. സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ ഈലക്ഷ്യത്തിലും നിന്ന്‌ ഏറെ മുന്നോട്ട്‌ പോവുമെന്നു കരുതണം. " എനിക്ക്‌ ഇപ്പോഴും ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശവും ആഗ്രഹവുമുണ്ട്‌. അത്‌ അവസാനിക്കുന്ന വരെ ഞാന്‍ കളിക്കും. രണ്ടോ മൂന്നോ വര്‍ഷം കൂടി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടരുകയെന്നതാണ്‌ സച്ചിന്റെ ആഗ്രഹമെന്ന്‌ അദ്ദേഹത്തിന്റെ മനമറിയുന്ന സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പതിനയ്യായിരം റണ്‍സെന്നതും അപ്രാപ്യമല്ലെന്ന്‌ നമുക്ക്‌ കരുതാം. ഗാവസ്‌കര്‍ ആഗ്രഹിച്ചിരുന്നത്‌ പോലെ റണ്‍സിലും സെഞ്ച്വറികളിലുമെല്ലാം സച്ചിന്‍ അദ്ദേഹത്തിന്റെ ഏറെ മുന്നിലെത്തികഴിഞ്ഞിരിക്കുന്നു.ഗാവസ്‌കര്‍ പറയാത്ത, പ്രവചിക്കാത്ത ഒരു കാര്യം കൂടി സ്വാഭാവികമായും ഇവിടെ ചിന്തിച്ചുപോവും. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ എത്ര സെഞ്ച്വറിയും റണ്‍സും നേടിയിരിക്കുന്നു എന്നതാണത്‌. ഈ വരികള്‍ എഴുതുമ്പോള്‍, 15962 റണ്‍സും 41 സെഞ്ച്വറിയുമാണ്‌ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും കൂടെ 27744 റണ്‍സും 80 സെഞ്ച്വറിയും. ഇത്‌ കേള്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ബാലപാഠമറിയുന്ന ഏതൊരാളും പറഞ്ഞുപോവുന്നത്‌ "എന്റമ്മോ " എന്നുമാത്രമാവും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സു നേടുന്ന ബാറ്റ്‌സ്‌മാന്‍ എന്നൊരു റെക്കോര്‍ഡു മാത്രമേ ഇനി സച്ചിന്‌ നേടാനുള്ളൂ. 11953 റണ്‍സ്‌ നേടിയ ബ്രയാന്‍ ലാറയാണ്‌ ഇപ്പോള്‍ സച്ചിന്‌ മുന്നിലുള്ളത്‌. അതു മറികടക്കാന്‍ സച്ചിന്‌ ഇനി കേവലം 172 റണ്‍സു മതി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ രണ്ടു സെഞ്ച്വറിയുള്‍പ്പെടെ 493 റണ്‍സെടുത്ത്‌ സച്ചിന്‍ ടോപ്‌സ്‌കോററായി. എത്ര റണ്‍സെടുത്തു എന്നതിലല്ല, ആ റണ്‍സ്‌ നേടിയ രീതിയാണ്‌ ആരാധകരെ ആഹ്ലാദിപ്പിക്കുന്നത്‌. തന്റെ കരിയറിന്‍രെ തുടക്കകാലത്തെ അനുസ്‌മരിപ്പിക്കും വിധം ബൗളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ സച്ചിന്‌ ഈ പരമ്പരയില്‍ ഉടനീളം കഴിഞ്ഞു. തന്റെ ചെറുപ്പത്തിലെ പോലെ റിഫ്‌ളക്ഷനും ( പന്തിനോട്‌ പ്രതികരിക്കാനുള്ള നൈസര്‍ഗ്ഗികമായി പ്രതികരിക്കാനുള്ള കഴിവ്‌) കാഴ്‌ചശക്തിയും സച്ചിനിപ്പോള്‍ ഇല്ലായിരിക്കും. മുപ്പത്‌ വയസ്സ്‌ പിന്നിട്ട ഏത്‌ ബാറ്റ്‌സ്‌മാനും സംഭവിക്കുന്നതാണിത്‌. പക്ഷെ ഈ പോരായിമകളെ നിരന്തര പരിശീലനവും തന്റെ മികച്ച ബാറ്റിങ്‌ ടെക്‌നിക്കുകളും കൊണ്ടു മറികടക്കാന്‍ സച്ചിനി കഴിയുന്നു. ഏല്ലാത്തിനും അപ്പുറം സച്ചിന്‍ തന്നെ വ്യക്തമാക്കിയപോലെ ക്രിക്കറ്റ്‌ കളിക്കാനുള്ള ആവേശം സച്ചിനില്‍ ഒട്ടും ചോര്‍ന്ന്‌ പോയിട്ടില്ല. തന്റെ കരിയര്‍ കൃത്യമായി പ്ലാന്‍ ചെയ്‌താണ്‌ സച്ചിന്‍ ഓരോ അടിയും മുന്നോട്ടുവെക്കുന്നത്‌. ടെന്നീസ്‌ എല്‍ബോ രോഗബാധിതനായപ്പോള്‍, എന്തെല്ലാം സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായപ്പോഴും രോഗം പൂര്‍ണമായും ഭേധമാവുന്നത്‌ വരെ കളിയില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ സച്ചിന്‍ തുനിഞ്ഞത്‌. തല്‍ക്കാലത്തോക്ക്‌ കളിക്കാനുള്ള ഫിറ്റ്‌നസ്സും ശാരീരിക ശേഷിയും നേടുകയല്ല, തന്റെ കരിയര്‍ പരമാവധി മുന്നോട്ടുകൊണ്ടു പോവാന്‍ കഴിയും വിധത്തില്‍ പരിക്കുകളും അസുഖങ്ങളും അപ്പോള്‍ തന്നെ പൂര്‍ണമായും ചികില്‍സിച്ച്‌ ഭേദമാക്കുകായാണ്‌ സച്ചിന്‍ ചെയ്‌തത്‌. ഭാവിയിലേക്ക്‌ കണ്ണുനട്ടുകൊണ്ടുള്ള ഇത്തരം പ്ലാനിങ്ങാണ്‌ സച്ചിന്റെ വിജയരഹസ്യം. തീര്‍ച്ച, ഇനിയും നമ്മുടെ ലിറ്റില്‍ നമ്മളെ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കും.